ടൊമാറ്റോ കെച്ചപ്പ് പ്രേമികളില്‍ അസ്വസ്ഥത സൃഷ്ടിച്ച് സോഷ്യല്‍മീഡിയയില്‍ വീഡിയോ. മാരകമായ വസ്തുക്കളാണ് ടൊമാറ്റോ സോസ് നിര്‍മ്മാണത്തില്‍ ഉപയോഗിക്കുന്നതെന്നാണ് വീഡിയോ പറയുന്നത്. അതില്‍ മൃഗത്തിന്റെ രക്തം, മൂത്രം, കൊക്കൈന്‍ എന്നിവയും ആല്‍ക്കഹോളും ഉണ്ടെന്നും സൂചിപ്പിക്കുന്നു. കുട്ടികള്‍ക്ക് ഏറെ പ്രിയങ്കരമായ സോസ് നിര്‍മ്മാണം ഈ വിധമാണെന്ന് കണ്ട വീട്ടമ്മമാര്‍ സത്യമറിയാന്‍ ഭ്രാന്തമായാണ് ഗൂഗിളില്‍ തിരയുന്നത്.
ഗൂഗിളില്‍ തിരഞ്ഞാലോ? സത്യമെന്നും കള്ളമെന്നും റിസള്‍ട്ടുകള്‍ ഉണ്ട്. ഇതൊരു വ്യാജ വര്‍ത്തയാണെന്ന് വാദിക്കുന്നവര്‍ ഉല്‍പാദകര്‍ക്ക് വേണ്ടി നുണ പറയുകയാണെന്ന് വിശ്വസിക്കുകയാണ് ഏറെപ്പേരും. വീഡിയോ ഉള്ളടക്കം ഏതാണ്ട് ഇങ്ങനെയാണ്.
തക്കാളിയ്ക്ക് പകരം ഉപയോഗിക്കുന്നത് മൃഗങ്ങളുടെ തണുപ്പിച്ച രക്തമാണ്. ഒപ്പം മനുഷ്യ മൂത്രവും കൊക്കൈനും. ഇവ ഉപയോഗിച്ചാണ് നമ്മള്‍ രുചിയോടെ കഴിക്കുന്ന സോസ് ഉണ്ടാക്കുന്നത്. കട്ടയായ മൃഗരക്തത്തില്‍ കൊക്കൈനും ആല്‍ക്കഹോളും ചേര്‍ത്ത് ഉണ്ടാക്കുന്ന ലായനിയില്‍ മനുഷ്യമൂത്രവും ചേര്‍ത്താണ് സോസ് ഉണ്ടാക്കുന്നത്.
ഇത് സംബന്ധിച്ച് നിരവധി രാജ്യങ്ങളില്‍ പരിശോധനകളും പരീക്ഷണങ്ങളും നടത്തിയിട്ടുണ്ട്. ഞെട്ടിക്കുന്ന ഫലങ്ങളാണ് എല്ലായിടത്തും ഉണ്ടായത്. നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുന്ന രാജ്യങ്ങളില്‍ ഒഴികെ ബാക്കിയെല്ലായിടത്തും ഇത്തരം പരിശോധന ഫലങ്ങള്‍ അട്ടിമറിക്കപ്പെടുകയോ പൂഴ്ത്തി വയ്ക്കപ്പെടുകയോ ചെയ്യുന്നു.
ഇന്ത്യയില്‍ കെച്ചപ്പുകള്‍ മാരകമായ രാസവസ്തുക്കള്‍ അടങ്ങിയതാണെന്ന് തെളിയിക്കുന്ന നിരവധി പരിശോധന ഫലങ്ങള്‍ ഉണ്ട്. എന്നാല്‍ ഫലപ്രദമായ നടപടികള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ല. ചില രാജ്യങ്ങളില്‍ മൃഗത്തിന്റെ ഉറഞ്ഞ രക്തം മിതമായ അളവില്‍ ആഹാരസാധനങ്ങള്‍ ഉണ്ടാക്കുന്നതില്‍ ഉപയോഗിക്കാന്‍ അനുവദിക്കുന്നുണ്ട്. ഈ അനുമതിയുടെ മറവിലാണ് ടൊമാറ്റോ കെച്ചപ്പ് തയ്യാറാക്കുന്നതെന്നും ചിലര്‍ പ്രചരിപ്പിക്കുന്നു.

Get real time update about this post categories directly on your device, subscribe now.