പ്രിയ സുഹൃത്തുക്കളെ, മാപ്പ്; മോഹന്‍ലാല്‍

എല്ലാ മാസവും 21-ാം തീയതി മലയാളികളെ തേടിയെത്താറുള്ളതാണ് നടന്‍ മോഹന്‍ലാലിന്റെ ബ്ലോഗ്. ബ്ലോഗുകള്‍ പലപ്പോഴും ചര്‍ച്ചകളും വിവാദങ്ങളും സൃഷ്ടിച്ചവയാണ്. എന്നാല്‍ ഇത്തവണ ബ്ലോഗുമായി മോഹന്‍ലാല്‍ എത്തിയില്ല. അതിന്റെ കാരണം പറഞ്ഞ് മോഹന്‍ലാല്‍ തന്നെ രംഗത്തെത്തി.

ക്ഷമാപണവുമായാണ് താരം എത്തിയത്. പ്രിയ സുഹൃത്തുക്കളെ, മാപ്പ്. ഷൂട്ടിംഗ് തിരക്കുമൂലം ഇത്തവണ ബ്ലോഗ് എഴുതാന്‍ സാധിച്ചില്ല. അടുത്ത മാസം പുതിയ ചിന്തകളുമായി ബ്ലോഗില്‍ എത്തുമെന്നും താരം വാക്കു നല്‍കുന്നു.

ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍. ബി. ഉണ്ണികൃഷ്ണന്റെ ത്രില്ലര്‍ ചിത്രമായ വില്ലന്റെ ചിത്രീകരണവും അടുത്തിടെയാണ് പൂര്‍ത്തിയായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News