മലയാളികളെ പൊട്ടിച്ചിരിപ്പിച്ച ജഗതി ശ്രീകുമാര്‍ പാട്ടുപാടി കരയിച്ചു; ജഗതിയുടെ ആലാപനം തരംഗമാകുന്നു

ലോക സംഗീത ദിനത്തില്‍ മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ ജഗതി ശ്രീകുമാര്‍ പാടിയ പാട്ടാണ് ഏവരുടെയും കണ്ണുനിറയ്ക്കുന്നത്. മലയാളികളെ കുടുകുടെ ചിരിപ്പിച്ച ജഗതി വാഹനാപകടത്തില്‍ പരിക്കേറ്റതില്‍ നിന്ന് ഇതുവരെയും പൂര്‍ണ മോചിതനായിട്ടില്ല. അപകടത്തിന് ശേഷം ഇതാദ്യമായാണ് ജഗതി പാട്ട് പാടുന്നത്.

ശാരീരിക അവശതകള്‍ തന്നെ ഇപ്പോഴും വലയ്ക്കുന്നുണ്ടെന്ന് തെളിയിക്കുന്നതു കൂടിയായിരുന്നു ജഗതിയുടെ ആലാപനം. റെഡ് എഫ്എംമ്മും വയലാര്‍ സാംസ്‌കാരിക വേദിയും ചേര്‍ന്നാണ് പ്രിയതാരത്തെകൊണ്ട് ഗാനം മൂളിച്ചത്. അദ്ദേഹത്തിന്റെ വസതിയില്‍ വെച്ചായിരുന്നു ആലാപനം. എന്തായാലും പ്രിയതാരത്തിന്റെ ആലാപനം മലയാളികള്‍ ഒന്നടങ്കം ഏറ്റെടുത്തിട്ടുണ്ട്.

മാണിക്യ വീണയുമായി എന്ന് തുടങ്ങുന്ന ഗാനത്തിനൊപ്പമാണ് മലയാളികളുടെ സ്വന്തം ജഗതിച്ചേട്ടന്‍ താളം പിടിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News