സൈന്യത്തിന് പോലും വിശ്വാസമില്ല; മോദിയുടെ മെയ്ക് ഇന്‍ ഇന്‍ഡ്യ പദ്ധതിയില്‍ നിര്‍മ്മിച്ച തോക്കുകള്‍ ഉപയോഗിക്കാനാകില്ലെന്ന് സൈന്യം

ദില്ലി: മെയ്ക് ഇന്‍ ഇന്‍ഡ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച തോക്കുകള്‍ ഉപയോഗിക്കാനാകില്ലെന്ന് ഇന്ത്യന്‍ സൈന്യം. എകെ 47, ഐ.എന്‍.എസ്.എ.എസ് തോക്കുകള്‍ക്ക് പകരം മെയ്ക്ക് ഇന്‍ ഇന്ത്യയിലൂടെ പ്രാദേശികമായി നിര്‍മ്മിച്ച 7.62ഃ 51 എംഎം തോക്കുകളാണ് പ്രാഥമിക പരിശോധനക്ക് ശേഷം സൈന്യം തള്ളിക്കളഞ്ഞത്.

സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഓര്‍ഡിനന്‍സ് ഫാക്ടറി ബോര്‍ഡ് ആണ് തോക്കുകള്‍ നിര്‍മ്മിച്ചത്. സൈന്യം നടത്തിയ പ്രാഥമിക പരിശോധനയില്‍ തന്നെ പുതിയ തോക്കുകള്‍ പരാജയപ്പെടുകയായിരുന്നു. ഈ തരം തോക്കുകളില്‍ കാര്യമായി തന്നെ മാറ്റങ്ങള്‍ വരുത്തണമെന്നാണ് സൈന്യം പറയുന്നത്. തിര നിറയ്ക്കാന്‍ തന്നെ വളരെ സമയമെടുക്കുന്നുവെന്നും സൈന്യത്തിന്റെ റിപ്പോര്‍ട്ടിലുണ്ട്.

ഇത്രയേറെ ന്യൂനതകള്‍ ഉള്ള ഈ തോക്കുകള്‍ വച്ച് അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ സാധിക്കില്ലെന്നും വലിയ സുരക്ഷാ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി കെട്ടിഘോഷിച്ച മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി തന്നെ പാളിയത് കേന്ദ്രസര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here