കാട്ടാനകളെ തുരത്താനുള്ള പദ്ധതികള്‍ പാളി; നാട് ഭീതിയില്‍

ഇടുക്കി: കാട്ടാന ശല്യം രൂക്ഷമായതോടെ ദുരിതത്തിലായിരിക്കുകയാണ് ഇടുക്കി മറയൂരിലെ കര്‍ഷകര്‍. ആനകളെ തുരത്താനുള്ള വിവിധ പദ്ധതികള്‍ പാളിയതാണ് ഇവരുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്നത്.

ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങുന്ന ആനകളെ തുരത്താന്‍ വിവിധ പദ്ധതികളായിരുന്നു വനം വകുപ്പ് ആവിഷ്‌കരിച്ചിരുന്നത്. കാട്ടാന ഇറങ്ങിയാല്‍ മുന്നറിയിപ്പ് നല്‍കാനായി പ്രദേശത്ത് സ്ഥാപിച്ച ടവറിന് മുകളില്‍ ചുവപ്പ് ലൈറ്റ് തെളിയുകയും തുടര്‍ന്ന് ഇതുമായി ബന്ധിപ്പിച്ച നാട്ടുകാരുടെ മൊബൈല്‍ ഫോണിലേക്ക് sms വരികയും ചെയ്യും. കൂടാതെ സൗരോര്‍ജ്ജ വേലികളും സ്ഥാപിചിരുന്നു.

എന്നാല്‍ ഇതെല്ലാം തകരാറിലായതോടെയാണ് കര്‍ഷകര്‍ ദുരിതത്തിലായത്. കരിമുട്ടി മേഖലയില്‍ ഇറങ്ങിയ ആന നിരവധി കൃഷികളാണ് നശിപ്പിച്ചത്. മറയൂരിലേത് പോലെ രാജാക്കാട്, ചിന്നക്കനാല്‍ മേഖലകളിലും കഴിഞ്ഞ ദിവസം കാട്ടാനകള്‍ ഇറങ്ങി വന്‍ നാശനഷ്ടങ്ങളാണ് വരുത്തിയിരുന്നത്. തങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സമരത്തിനൊരുങ്ങുകയാണ് പ്രദേശ വാസികള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News