ക്രിസ്റ്റ്യാനോയുടെ സ്വര്‍ണത്തിളക്കത്തില്‍ പോര്‍ച്ചുഗലിന്റെ കുതിപ്പ്; വീഡിയോ

മോസ്‌കോ: കോണ്‍ഫെഡറേഷന്‍സ് കപ്പ് ഫുട്‌ബോളിലെ എ ഗ്രൂപ്പ് മല്‍സരത്തില്‍ യൂറോ കപ്പ് ചാംപ്യന്‍മാരായ പോര്‍ച്ചുഗലിന് ആദ്യ ജയം. ആതിഥേയരായ റഷ്യയെ ഏകപക്ഷീയമായ ഒരു ഗോളിനു വീഴത്തിയാണ് ക്രിസ്റ്റ്യാനോയും സംഘവും കുതിപ്പ് തുടങ്ങിയത്. ലോകഫുട്‌ബോളറുടെ ബൂട്ടില്‍ നിന്നായിരുന്നു പറങ്കിപ്പടയുടെ വിജയഗോള്‍ പിറന്നത്.

കളി തുടങ്ങിയതുമുതല്‍ ക്രിസ്റ്റ്യാനോയും സംഘവും കളം പിടിച്ചു. തകര്‍പ്പന്‍ മുന്നേറ്റത്തിനൊടുവില്‍ മല്‍സരത്തിന്റെ എട്ടാം മിനിറ്റില്‍ ഹെഡറിലൂടെയായിരുന്നു സൂപ്പര്‍താരം വലകുലുക്കിയത്. ഇടതുവിങ്ങില്‍നിന്നും റാഫേല്‍ ഗ്വരീമോ തൊടുത്ത ക്രോസില്‍ തലവെച്ച ക്രിസ്റ്റ്യാനോ റഷ്യന്‍ ഗോള്‍കീപ്പറെ കാഴ്ചക്കാരനാക്കുകയായിരുന്നു.

വിജയത്തോടെ പോര്‍ച്ചുഗലിന് രണ്ടു മല്‍സരങ്ങളില്‍നിന്ന് നാലു പോയിന്റോടെ ഗ്രൂപ്പില്‍ മുന്നിലെത്തി. ആദ്യ കളിയില്‍ പോര്‍ച്ചുഗലിനെ മെക്‌സിക്കോ സമനിലയില്‍ തളച്ചിരുന്നു.

ശനിയാഴ്ച ന്യൂസീലന്‍ഡിനെതിരെയാണ് പോര്‍ച്ചുഗലിന്റെ അടുത്ത മല്‍സരം. ശക്തരായ മെക്‌സിക്കോയാണ് അവസാന ഗ്രൂപ്പ് മല്‍സരത്തില്‍ റഷ്യയുടെ എതിരാളികള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News