കേന്ദ്രത്തിന്റെ കശാപ്പ് നിരോധനത്തിനെതിരെ കേരളത്തില്‍ ഇന്ന് പ്രതിഷേധമിരമ്പും; LDF രാജ്ഭവന്‍മാര്‍ച്ചില്‍ ലക്ഷങ്ങള്‍ അണിനിരക്കും

തിരുവനന്തപുരം: കന്നുകാലി കശാപ്പ് നിരോധിച്ച കേന്ദ്ര നടപടിയില്‍ പ്രതിഷേധിച്ച് LDF ഇന്ന് രാജ്ഭവനിലെക്ക് ബഹുജനമാര്‍ച്ച് നടത്തും. CPI(M) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരത്ത് രാജ്ഭവനിലെക്കും മറ്റ് ജില്ലകളില്‍ ജില്ലാ കേന്ദ്രത്തിലെ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളിലെക്കുമാണ് പ്രതിഷേധ മാര്‍ച്ച്.

കേന്ദ്ര നിലപാടില്‍ പ്രതിഷേധം ശക്തിപ്പെടുത്താനുള്ള LDF തീരുമാനത്തിന്റെ ഭാഗമായിട്ടാണ് മാര്‍ച്ച്. കേന്ദ്രത്തിന്റെ കശാപ്പ് നിരോധനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി ആദ്യമുതലെ കേരളം രംഗത്ത് വന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ രാജ്യത്തെ എല്ലാ മുഖ്യമന്ത്രിമാര്‍ക്കും കത്തയക്കുകയും ചെയ്തിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News