ഉമ്മന്‍ചാണ്ടിക്കെതിരെ മനോരമയുടെ എഡിറ്റോറിയല്‍; അതിരു വിടരുത് ആവേശം

കോട്ടയം: മലയാള മനോരമയുടെ ചരിത്രവും ഭൂതകാലവുമെല്ലാം ഏവര്‍ക്കും ബോധ്യമുള്ളതാണ്. ഉമ്മന്‍ചാണ്ടിയോട് പ്രത്യേക ഇഷ്ടം മനോരമ പുലര്‍ത്താറുണ്ടെന്ന് പലരും വിമര്‍ശമുന്നയിച്ചിട്ടുമുണ്ട്. അങ്ങനെയുള്ള മനോരമ പോലും ഉമ്മന്‍ചാണ്ടിയുടെ മെട്രോ യാത്രയ്‌ക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായാണ് രംഗത്തെത്തിയത്.

അതിരു വിടരുത് ആവേശം എന്ന തലക്കെട്ടില്‍ എഡിറ്റോറിയലെഴുതിയാണ് മനോരമ കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനമുന്നയിച്ചത്. ഉമ്മന്‍ചാണ്ടിയുടെ മെട്രോയാത്ര കേരളത്തിന്റെ ഉയര്‍ന്ന സാംസ്‌കാരിക പ്രതിബന്ധതയെ പിന്നോട്ടടിക്കുന്നതാണെന്നും മനോരമ വിമര്‍ശിക്കുന്നു.

മെട്രോ നിലവാരത്തിലേക്ക് ഉയരട്ടെ, നമ്മുടെ സംസ്‌കാരം എന്ന് പറയുന്ന മനോരമ ഉമ്മന്‍ചാണ്ടിയടക്കമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മെട്രോയില്‍ കാട്ടിക്കൂട്ടിയ പരാക്രമം സംസ്‌കാര ശൂന്യമാണെന്ന് കൂടിയാണ് പറയുന്നത്. നാടിന് മുഴുവന്‍ അഭിമാനമായ മെട്രോയില്‍ ഇത്തരം പ്രാകൃതരീതികള്‍ വെച്ചുപുലര്‍ത്തരുതെന്നും പത്രം പറയുന്നു. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ നടത്തിയ യാത്ര കേരളത്തിനും മലയാളികള്‍ക്കാകെയും നാണക്കേടുണ്ടാക്കുന്നതാണെന്നും എഡിറ്റോറിയല്‍ ചൂണ്ടികാട്ടുന്നു.


രാഷ്ട്രീയ പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങുന്ന ഇത്തരം സന്ദര്‍ഭങ്ങളില്‍ എന്തൊക്കെയാവാം, എന്തൊക്കെയാകാന്‍ പാടില്ല എന്നത് നേതാക്കന്‍മാര്‍ക്ക് തിരിച്ചറിയാന്‍ സാധിക്കണമെന്നും മനോരമ വ്യക്തമാക്കി. പരമാവധി ആയിരം പേര്‍ക്ക് സഞ്ചരിക്കാവുന്ന മെട്രോയില്‍ രണ്ടായിരത്തിലധികം പേര്‍ തള്ളിക്കയറുമ്പോള്‍ നാശനഷ്ടമുണ്ടാകുമെന്ന് തിരിച്ചറിയാനുള്ള വിവേകം നേതാക്കന്‍മാര്‍ക്ക് ഉണ്ടാകണമായിരുന്നെന്നും മനോരമ ചൂണ്ടികാട്ടിയിട്ടുണ്ട്. അടിസ്ഥാന മര്യാദയും പക്വതയും ഇനിയെങ്കിലും കാട്ടണമെന്നുകൂടി മനോരമ പറയുമ്പോള്‍ ഉമ്മന്‍ചാണ്ടി കേരളസമൂഹത്തിനോട് മാപ്പ് പറയണമെന്ന ആവശ്യം കൂടിയാണ് മുന്നോട്ട് വെയ്്ക്കുന്നതെന്നാണ് വിലയിരുത്തലുകള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News