കര്‍ഷക ആത്മഹത്യ; വില്ലേജ് അസിസ്റ്റന്റിന് സസ്‌പെന്‍ഷന്‍

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര ചെമ്പനോടയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ചെമ്പനോട വില്ലേജ് അസിസ്റ്റന്റിനെ
കലക്ടര്‍ സസ്‌പെന്റ് ചെയ്തു. വില്ലേജ് അസിസ്റ്റന്റ് സിരീഷിനെയാണ് കളക്ടര്‍ സസ്‌പെന്റ് ചെയ്തത്. കൈവശഭൂമിക്ക് നികുതി സ്വീകരിക്കാന്‍ വില്ലേജ് അധികൃതര്‍ തയ്യാറാവാത്തതിലുള്ള മനഃപ്രയാസത്തിലാണ് 57കാരനായ ജോയി ആത്മഹത്യ ചെയ്ത്.ബുധനാഴ്ച രാത്രി 9.30ഓടെയായിരുന്നു സംഭവം.

ചെമ്പനോട താഴത്ത് അങ്ങാടിയിലുള്ള വില്ലേജ് ഓഫീസ് കെട്ടിടത്തിലാണ് ആത്മഹത്യ ചെയ്തത്. ജോയിയുടെ കൈവശത്തിലുള്ള ഭൂമിക്ക് നികുതി സ്വീകരിക്കാന്‍ വില്ലേജ് അധികൃതര്‍ തയ്യാറാവുന്നില്ലെന്നാരോപിച്ച് ജോയിയും കുടുംബവും വില്ലേജ് ഓഫീസിനു മുന്‍പില്‍ നേരത്തെ നിരാഹാരസമരം നടത്തിയിരുന്നു. തുടര്‍ന്നു കൊയിലാണ്ടി തഹസില്‍ദാര്‍ ഇടപെടുകയും നികുതിയെടുക്കാന്‍ നിര്‍ദേശം നല്‍കുകയും ഒരുതവണ നികുതി സ്വീകരിക്കുകയും ചെയ്തു.

എന്നാല്‍ ഇപ്പോള്‍ വീണ്ടും ഒന്നര വര്‍ഷത്തോളമായി വില്ലേജ് ഓഫീസില്‍ നികുതി സ്വീകരിക്കുന്നില്ലെന്നു പറയുന്നു. വില്ലേജ് ഓഫീസില്‍ നികുതി അടയ്ക്കാന്‍ ചെല്ലുമ്പോള്‍ പുതിയ കാരണങ്ങള്‍ പറഞ്ഞ് ജോയിയെ മടക്കി അയച്ചിരുന്നുവെന്നും ഇതിലുള്ള മനഃപ്രയാസമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News