
കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ദമ്പതികള്‍ക്കു നേരെ സാമൂഹ്യവിരുദ്ധ അക്രമം. ബിയര്‍ കുപ്പി കൊണ്ടുള്ള അടിയേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റു ചെയ്തു.
കരുനാഗപ്പള്ളി ആലുംമൂടിന് സമീപം കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. സപ്ലെകോ ജീവനക്കാരിയായ ഭാര്യയേയും, ഭാര്യാ സഹോദരിയുടെ വീട്ടില്‍ നിന്ന വിദ്യാര്‍ത്ഥിയായ മകളെയും കൂട്ടി വീട്ടിലേക്ക് മടങ്ങുമ്പോള്‍ കാറിലെത്തിയ സംഘം അസഭ്യം പറയുകയായിരുന്നു. ഇത് ചോദ്യം ചെയ്യതപ്പോള്‍ തങ്ങളെ ബിയര്‍ കുപ്പി കൊണ്ട് അടിക്കുകയായിരുന്നെന്ന് ഭര്‍ത്താവ് പറഞ്ഞു. അടിയേറ്റ വീട്ടമ്മയെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍, കരുനാഗപ്പള്ളി കല്ലേലിഭാഗം സ്വദേശികളായ ഷാജഹാന്‍, ജയകുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറിന്റെ ഉടമയും, മേജറുമായ കായംകുളം മുട്ടം സ്വദേശി മഹേഷ് നായര്‍, കരുനാഗപ്പള്ളി സ്വദേശി വിഷ്ണു എന്നിവരെയാണ് പിടികിട്ടാനുള്ളത്.പിടിയിലായ പ്രതികളെ റിമാന്റ് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here