
ദുല്‍ഖര്‍ സല്‍മാന്റെ പുതിയ ചിത്രം സോളോയ്ക്കായി ആരാധകര്‍ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. രജനികാന്തിന്റെ കബാലിയില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച ധന്‍സികയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ദക്ഷിണേന്ത്യയിലെ താര റാണിയായി മാറിക്കഴിഞ്ഞ ധന്‍സിക സൂപ്പര്‍ നായകനൊപ്പം വേഷമിടുമ്പോള്‍ ആരാധകര്‍ ആവേശത്തിലാണ്.
അതിനിടയിലാണ് ചിത്രത്തിലെ ധന്‍സികയുടെ കഥാപാത്രത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നത്. ധന്‍സിക ‘സോളോ’യില്‍ ദുല്‍ഖറിനൊപ്പം വേഷമിടുന്നത് കാഴ്ച വൈകല്യമുള്ള നര്‍ത്തകിയുടെ വേഷത്തിലായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ദുല്‍ഖര്‍ സഹപ്രവര്‍ത്തകരോട് ഏറ്റവും നന്നായി ഇടപെടുന്ന താരമാണെന്നാണ് ധന്‍സിക പറയുന്നത്.
മലയാളം വേണ്ടവിധം വശമില്ലാതിരുന്ന തനിക്ക് സംഭാഷണങ്ങള്‍ മനപ്പാടമാക്കുന്നതിന് ദുല്‍ഖര്‍ വളരെയധികം സഹായിച്ചതായും ധന്‍സിക വ്യക്തമാക്കി. കഴിഞ്ഞയാഴ്ച കൊച്ചിയില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ ‘സോളോ’യുടെ റിലീസിനായി കാത്തിരിക്കുകയാണെന്നും താരം കൂട്ടിച്ചേര്‍ത്തു. ബിജോയ് നമ്പ്യാരാണ് ദുല്‍ഖര്‍ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here