
ശ്രീനഗര്‍: അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം കരുത്തുകാട്ടി. ദക്ഷിണ കശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാ സേനയെ ആക്രമിച്ച ഭീകരരില്‍ മൂന്ന് പേരെ സൈന്യം വധിച്ചു. മൂന്നു ലഷ്‌കറെ തയിബ ഭീകരരെയാണ് സൈന്യം വധിച്ചത്. ഒരു സൈനികനും പരുക്കേറ്റിട്ടുണ്ട്.
മജിദ് മിര്‍, ഷരിഖ് അഹമ്മദ്, ഇര്‍ഷാദ് അഹമ്മദ് എന്നീ ഭീകരരാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടല്‍ ആറു മണിക്കൂറോളം നീണ്ടുനിന്നുവെന്ന് പൊലീസ് വ്യക്തമാക്കി. രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് തിരച്ചില്‍ നടത്തുന്നതിനിടെ ഭീകരര്‍ വെടിവയ്പ്പ് നടത്തുകയായിരുന്നു.
പ്രാദേശിക ഭീകരരുടെ സാന്നിധ്യംകൊണ്ട് കുപ്രസിദ്ധമാണ് പുല്‍വാമ മേഖല. നിരന്തരം സൈന്യവുമായി ഇവിടെ ഏറ്റുമുട്ടല്‍ നടക്കാറുണ്ട്. കാകപ്പോര തലവന്‍, പുല്‍വാമ ജില്ലാ പ്രസിഡന്റ് എന്നിവടേതടക്കമുള്ള നിരവധി കൊലപാതകങ്ങള്‍ക്കു പിന്നിലുള്ളവരാണ് കൊല്ലപ്പെട്ടതെന്ന് സൈന്യം വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here