
രാംപുര്‍: നാടിനെ ഞെട്ടിക്കുന്ന കൂട്ട ബലാത്സംഗങ്ങളുടെ വാര്‍ത്തകളാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് തുടര്‍ച്ചയായുണ്ടാകുന്നത്. എന്നാല്‍ ഇക്കുറി അതിലും ഭീകരമായ വാര്‍ത്തയാണ് യോഗിയുടെ സ്വന്തം ഉത്തര്‍പ്രദേശിയില്‍ നിന്നും പുറത്തുവന്നത്. രാംപൂരില്‍ കൂട്ട മാനഭംഗത്തിന് ഇരയായ സംഭവത്തില്‍ സഹായം അപേക്ഷിച്ചെത്തിയ യുവതിയോട് നീതിപാലകര്‍ അതിലും മോശമായി പെറുമാറി.
യു പിയിലെ രാംപുരില്‍ ഗഞ്ച് പൊലീസ് സ്റ്റേഷനിലാണു രാജ്യത്തെ നാണം കെടുത്തിയ സംഭവമുണ്ടായത്. കൂട്ടമാനഭംഗത്തിനിരയായ 37 കാരിയാണ് സഹായമഭ്യര്‍ത്ഥിച്ച് പൊലീസ് സ്റ്റേഷനിലെത്തിയത്. എന്നാല്‍ കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്യണമെങ്കില്‍ താനുമായി ലൈംഗിക ബന്ധത്തിനു സമ്മതിക്കണമെന്നായിരുന്നു എസ് ഐ ജയ്പ്രകാശ് സിങിന്റെ ആവശ്യം.
രണ്ടുപേരാല്‍ പീഡിപ്പിക്കപ്പെട്ട യുവതി, ആക്രമികളില്‍നിന്നു രക്ഷപ്പെടാനായാണ് ഗഞ്ച് പൊലീസ് സ്റ്റേഷനിലേക്ക് ഓടികയറിയത്. എന്നാല്‍ താനുമായി ആദ്യം ലൈംഗികബന്ധം നടത്തിയശേഷം നടപടിയെടുക്കാം എന്നാണ് എസ്‌ഐ നിലപാട് വ്യക്തമാക്കിയത്. യുവതി ആവശ്യം നിരസിച്ചതോടെ എസ് ഐ തനിസ്വരൂപം പുറത്തുകാട്ടി. യുവതിയുടെ പരാതി ഫയല്‍ ചെയ്യാതെ മടക്കി അയക്കുകയായിരുന്നു.
കോടതി ഇടപെടല്‍ ഉണ്ടായപ്പോള്‍ കേസെടുക്കാന്‍ തയ്യാറായെങ്കിലും അന്വേഷണം നടത്തിയില്ല. ഇതിനിടയില്‍ യുവതിയെ നിരന്തരം വിളിച്ച് ലൈംഗികബന്ധത്തിന് സമ്മതമാണോയെന്ന് ആരായുകയും ചെയ്തിരുന്നു. പിഡീപ്പിച്ചവരെക്കാള്‍ വലിയ ശല്യമായി നീതിപാലകന്‍ മാറിയതോടെ യുവതി എസ് ഐയുടെ ഫോണ്‍കോള്‍ റെക്കോര്‍ഡ് ചെയ്ത് എസ് പിക്ക് പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
പൊലീസ് ഓഫിസര്‍ക്കെതിരെ എസ് പി അന്വേഷണം പ്രഖ്യാപിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ഫെബ്രുവരി 12നാണു യുവതിക്കെതിരെ പീഡനം നടന്നതെന്നു പൊലീസ് വ്യക്തമാക്കി. ഫെബ്രുവരി 21ന് പ്രതികളായ അമീര്‍ അഹമ്മദിനെയും സത്താര്‍ അഹമ്മദിനെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പൊലീസ് പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here