ജയിലില്‍ കഴിയുന്ന ജസ്റ്റിസ് കര്‍ണനെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ന്യൂഡൽഹി: കോടതിയലക്ഷ്യക്കേസില്‍ ജയിലില്‍ കഴിയുന്ന ജസ്റ്റിസ് കര്‍ണനെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള എസ്എസ് കെ എം ആശുപത്രിയിലാണ് കര്‍ണനെ പ്രവേശിപ്പിച്ചത്.

തടവുശിക്ഷ ഒഴിവാക്കാനുള്ള അവസാന ശ്രമമെന്ന നിലയില്‍ കഴിഞ്ഞദിവസം നല്‍കിയ ജാമ്യാപേക്ഷയും കോടതി തളളിയതോടെ കര്‍ണനെ പ്രസിഡന്‍സി ജയിലിലേക്ക് മാറ്റുകയായിരുന്നു. ഇതേത്തുടര്‍ന്ന് കര്‍ണനെ പ്രസിഡന്‍സി ജയിലിലേക്ക് മാറ്റുകയായിരുന്നു.
മെയ് ഒമ്പതിനാണ് കര്‍ണനെ ജയിലിലടക്കാന്‍ സുപ്രിം കോടതി വിധിച്ചത്. തുടര്‍ന്ന് കര്‍ണന്‍ ഒളിവില്‍ പോവുകയായിരുന്നു. ഇന്ത്യന്‍ നിയമസംവിധാനത്തില്‍ ആദ്യമായി ഒരു ഹൈകോടതി സിറ്റിങ് ജഡ്ജിയെ ജയിലിലടക്കാന്‍ വിധിക്കുന്നത്.
മദ്രാസ് ഹൈക്കോടതി ജഡ്ജിയായിരിക്കെ, സുപ്രിം കോടതിയിലെയും ഹൈക്കോടതികളിലെയും സിറ്റിങ്ങ് ജഡ്ജിമാര്‍ക്കും വിരമിച്ച ജഡ്ജിമാര്‍ക്കുമെതിരെ അഴിമതി ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും നിയമ മന്ത്രിയായിരുന്ന രവിശങ്കര്‍ പ്രസാദിനും സുപ്രിംകോടതി രജിസ്ട്രാര്‍ക്കും കത്തയച്ചതോടെയാണ് കര്‍ണന്‍ വിവാദ നായകനായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News