ബാബാ രാംദേവിന് പണിയോട് പണി; പതഞ്ജലിക്ക് നേപ്പാളിലും വിലക്ക്

ഗുണനിലവാരമില്ലാത്തതിന്റെ പേരില്‍ ബാബാ രാം ദേവിന്റെ പതഞ്ജലിയുടെ 6 ആയുര്‍വേദമരുന്നുകള്‍ നേപ്പാള്‍ ഗവര്‍മെന്റ് വിലക്കി.
പതഞ്ജലിയുടെ അമല ചൂര്‍ണം, ദിവ്യഗഷര്‍ ചൂര്‍ണം, ബാഹുചി ചൂര്‍ണം, ത്രിഫല ചൂര്‍ണം, അശ്വഗന്ധ, അദ്വിയ ചൂര്‍ണംഎന്നിവയ്ക്കാണ് വിലക്ക്.

വിവിധ വില്‍പ്പനശാലകളിലെ സാമ്പിളുകള്‍ പരിശോധിച്ചാണ് നേപ്പാള്‍ ആരോഗ്യവിഭാഗത്തിന്റെ നടപടി. പതഞ്ജലിയുടെ ഉത്തരാഘണ്ഡില്‍ ഫാക്ടറിയില്‍ നിര്‍മ്മിച്ച മരുന്നുകള്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിര്ക്കുന്നത്. പതഞ്ജലിയുടെ നേപ്പാള്‍ ഘടകത്തോട് ഉല്‍പ്പന്നങ്ങള്‍ തിരികെ വിളിക്കാനും നേപ്പാള്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

2013 നും 2016 നും ഇടയില്‍ പതഞ്ജലി നിര്‍മ്മിച്ച 82 മരുന്നുകളില്‍ 34 എണ്ണത്തിനും ഗുണനിലവാരമില്ലെന്ന് നേരത്തെ രാജ്യത്ത് നടത്തിയ പരിശോധനയില്‍ തെളിഞ്ഞിരുന്നു. ഇപ്പോള്‍ നേപ്പാള്‍ സര്‍ക്കാറിന്റെ കൂടി വിലക്ക് വന്നതോടെ പതഞ്ജലിയുടെ ഉല്‍പ്പന്നങ്ങള്‍ ആളുകള്‍ ഉപേക്ഷിച്ചു തുടങ്ങിയ മട്ടാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News