സൗന്ദര്യ വര്‍ദ്ധന മാത്രമല്ല നിരവധി ആരോഗ്യ-ഔഷധ മൂല്യവുമുണ്ട് കറ്റാര്‍വാഴക്ക്; പരിചയപ്പെടാം കറ്റാര്‍വാഴയെ

കഴുത പാലും കറ്റാര്‍വാഴയും ക്ലിയോപാ ട്രെയുടെ സ്വന്തമായിരുന്നു. സൗന്ദര്യ വര്‍ദ്ധന മാത്രമല്ല നിരവധി ആരോഗ്യ -ഔഷധ മൂല്യമുണ്ട് കറ്റാര്‍വാഴക്ക്. പരിചയപ്പെടാം കറ്റാര്‍വാഴയെ.

അസ്‌ഫോഡെലേഷ്യേ കുടുംബത്തില്‍പ്പെട്ട ഒരു ചെടിയാണ് കറ്റാര്‍വാഴ. അലോപ്പതി, ആയുര്‍വേദം, യുനാനി, ഹോമിയോ എന്നീ വ്യത്യസ്ത ചികിത്സാ രീതികളില്‍ കറ്റാര്‍ വാഴയെ ഔഷധമായി ഉപയോഗിക്കുന്നുണ്ട്.കറ്റാര്‍വാഴഏകദേശം 30 മുതല്‍ 50 സെന്റീമീറ്റര്‍ പൊക്കത്തില്‍ വരെ വളരുന്നചെടിയാണ്. ചുവട്ടില്‍ നിന്നും ഉണ്ടാകുന്ന പുതിയ കിളിര്‍പ്പുകള്‍ നട്ടാണ് പുതിയ തൈകള്‍ കൃഷിചെയ്യുന്നത്.

കാര്യമായ രോഗങ്ങള്‍ ബാധിക്കാത്ത സസ്യമാണിത്. കിളിര്‍പ്പുകള്‍ തമ്മില്‍ ഏകദേശം 50 സെന്റീമീറ്റര്‍ അകലത്തിലാണ് നടുന്നത്. നട്ട് ആറാം മാസം മുതല്‍ വിളവെടുപ്പ് ആരംഭിക്കാം. ഒരു ചെടിയില്‍ നിന്നും തുടര്‍ച്ചയായി മൂന്ന് വര്‍ഷം വരെ വിളവെടുക്കുന്നതിന് കഴിയും. ഇത് തോട്ടങ്ങളില്‍ ഇടവിളയായും നടാന്‍ കഴിയും.

ഗുണങ്ങള്‍
കറ്റാര്‍വാഴയുടെ സ്വഭാവങ്ങള്‍ക്കു നിദാനം ഇല(പോള)കളില്‍ നിറഞ്ഞിരിക്കുന്ന ജെല്ലിലടങ്ങിയിരിക്കുന്ന മ്യൂക്കോപോളിസാക്കറൈഡുകളാണ്. കറ്റാര്‍വാഴയില്‍ ജീവകങ്ങള്‍, അമിനോ ആസിഡുകള്‍, ഇരുമ്പ്, മഗ്‌നീനീഷ്യം, കാത്സ്യം, സിങ്ക് തുടങ്ങിയവ അടങ്ങിയിരിക്കുന്നു.

വിപണിയില്‍ ആരോഗ്യപാനീയങ്ങള്‍, മോയിസ്ചറൈസറുകള്‍ , ക്ലെന്‍സറുകള്‍, ലേപനങ്ങള്‍ തുടങ്ങിയ നിരവധി കറ്റാര്‍വാഴ ഉല്പന്നങ്ങള്‍ ഇന്ന് ലഭ്യമാണ്. ആര്‍ത്രൈറ്റിസ്, ഡയബറ്റിസ്, അമിതകൊളെസ്റ്ററോള്‍, കുഴിനഖം തുടങ്ങിയ അസുഖങ്ങളുള്ളവര്‍ക്ക് കറ്റാര്‍വാഴ നീര് അത്യന്തം ഗുണകരമാണ്. സര്‍വോപരി ഇത് നല്ലൊരു ആന്റിഓക്‌സിഡന്റാണ്. കൂടാതെ അണുബാധയെ ചെറുക്കുന്നു.


എണ്ണകാച്ചി തലയില്‍ പുരട്ടാന്‍ മാത്രമല്ല കറ്റാര്‍വാഴയെ ഉപയോഗിക്കേണ്ടത്. വിവിധ തരം കൂട്ടുകളിലൂടെ അകത്താക്കാം. രാവിലെ വെറും വയറ്റില്‍ ഒരു സ്പൂണ്‍ കഴിച്ചാല്‍ ഉദരരോഗങ്ങള്‍ക്കും അര്‍ശസിനും മരുന്നാണത്രെ. നെല്ലിക്കാ, മഞ്ഞള്‍ പൊടി, കറ്റാര്‍ ജെല്‍ എന്നിവ സംയോജിപ്പിച്ച് കുടിക്കുന്നത് രോഗ പ്രതിരോധ ശേഷിയും കൂട്ടും.
നല്ലത് വീട്ടില്‍ അപ്പപ്പോള്‍ ഉണ്ടാക്കി കഴിക്കുന്നതാണ്. അരിമാവില്‍ കലര്‍ത്തി ഫേസ് പാക്കും ഉണ്ടാക്കാം
അപ്പോള്‍ കറ്റര്‍ വാഴ കൃഷി ചെയ്യുക ഉപയോഗിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News