ബാഹുബലി 3 യാഥാര്‍ത്ഥ്യമാകുമോ; പ്രഭാസിന്റെ മറുപടി കേട്ട് രാജമൗലിയും റാണയും ഞെട്ടി; വീഡിയോ

ഇന്ത്യന്‍ വെള്ളിത്തിരയില്‍ അത്ഭുത വിജയമാണ് ബാഹുബലിയുടെ രണ്ട് ഭാഗങ്ങളും നേടിയെടുത്തത്. രണ്ടാം ഭാഗം ചരിത്രത്തിലെ എല്ലാ കളക്ഷന്‍ റെക്കോഡുകളും പഴങ്കഥയാക്കിയിരുന്നു. അതിനിടയിലാണ് ചിത്രത്തിന്റെ മൂന്നാം ഭാഗം വരുമോയെന്ന ആകാംഷ ആരാധകരില്‍ നിറഞ്ഞത്.

മൂന്നാം ഭാഗം എടുക്കാന്‍ രാജമൗലി തീരുമാനിച്ചാല്‍ താരങ്ങളെല്ലാം ചിത്രത്തില്‍ ഉണ്ടാകുമോ, ആരായിരിക്കും നായകന്‍ തുടങ്ങി നിരവധി സംശയങ്ങളാണ് ഏവര്‍ക്കുമുള്ളത്. എന്തായാലും ബാഹുബലി 3 ല്‍ അഭിനയിക്കാന്‍ പ്രഭാസ് തയ്യാറാകുമോയെന്നതാണ് ഏവര്‍ക്കും ആദ്യം അറിയേണ്ടത്.

ഒരു ടെലിവിഷന്‍ പരിപാടിക്കിടയില്‍ ഇതറിയാന്‍ രാജമൗലി പ്രഭാസിനെ ഫോണില്‍ വിളിച്ചു.’ഡാര്‍ലിങ് നീ എവിടെയാണ് എത്രയും പെട്ടെന്ന് കാണണം രാജമൗലി പറഞ്ഞു. എന്താ കാര്യം എന്നു ചോദിച്ചപ്പോള്‍ ബാഹുബലി 3 ന് വേണ്ടിയാണെന്നും രാജമൗലി വ്യക്തമാക്കി. റാണ ദഗുപതിയായിരുന്നു പരിപാടിയുടെ അവതാരകന്‍. നിര്‍മാതാവ് ശോഭു യര്‍ലഗഡയും കൂടെ ഉണ്ടായിരുന്നു.

പ്രഭാസിന്റെ മറുപടി കേട്ട് സംവിധായകനും റാണയും പ്രേക്ഷകരും ഞെട്ടി. പരസ്യമായി രാജമൗലിയുടെ അമ്മയ്ക്ക് വിളിക്കുകയാണ് പ്രഭാസ് ചെയ്തത്. പറ്റിക്കുന്നതാണെന്ന് മനസിലായ പ്രഭാസിന്റെ മറുപടി കേട്ട രാജമൗലിയ്ക്കും റാണയ്ക്കും ചിരിയടക്കാനായില്ല. എന്തായാലും പരിപാടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News