തിരുവനന്തപുരം: പുതുവൈപ്പിന്‍ ഐ.ഒ.സി പ്ലാന്റിനെതിരെ സമരം ചെയ്യുന്നവര്‍ക്കെതിരെ പൊലിസ് സ്വീകരിച്ച നടപടിയെ വിമര്‍ശിച്ച് ഡി.ജി.പി ജേക്കബ് തോമസ് രംഗത്തെത്തി. സമരം ചെയ്ത ജനങ്ങളെ തല്ലിച്ചതച്ച നടപടി ശരിയായില്ല. പൊലിസ് ജനങ്ങളെ സഹോദരങ്ങളെ പോലെ കാണണമെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് പാറോപ്പടി സില്‍വര്‍ ഹില്‍സ് സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു പൊലീസുകാരനും ജനങ്ങളെ തല്ലിച്ചതക്കുന്നത് ശരിയായ നടപടിയല്ലെന്നും അദ്ദേഹം വിവരിച്ചു. ഇത്തരത്തിലുളള പൊലീസുകാര്‍ക്ക് പരിശീലനം നല്‍കാന്‍ തയ്യാറാണെന്നും ഐ എം ജി ഡയറക്ടര്‍ വ്യക്തമാക്കി.
Get real time update about this post categories directly on your device, subscribe now.