മഹാരാഷ്ട്രയില്‍ വിമാനത്താവള നിര്‍മ്മാണത്തിന് കൃഷിഭൂമി ഏറ്റെടുക്കുന്നതില്‍ പ്രതിഷേധിച്ചുള്ള കര്‍ഷക പ്രക്ഷോപം ശക്തമാകുന്നു. ദേവേന്ദ്ര ഫട്‌നാവിസ്‌ സര്‍ക്കാറിനെ പ്രതിരോധത്തിലാക്കി, കര്‍ഷകര്‍ തെരുവുകള്‍ കീഴടക്കിത്തുടങ്ങി.  വിമാനത്താവള നിര്‍മ്മാണത്തിന് കൃഷിഭൂമി ഏറ്റെടുക്കുന്നതില്‍ പ്രതിഷേധിച്ചാണ് മഹാരാഷ്ട്രയില്‍ കര്‍ഷകര്‍ തെരുവില്‍ ഇറങ്ങിയത്. പൊലീസുമായി ഏറ്റുമുട്ടിയ കര്‍ഷകര്‍ വാഹനങ്ങള്‍ക്ക് തീയിട്ടു.
വിമാനത്താവള നിര്‍മ്മാണത്തിനായി ഏറ്റെടുത്ത ഭൂമി പ്രതിരോധ വകുപ്പിന്റേതാണെന്നും അതിനാല്‍ നഷ്ടപരിഹാരം നല്കാന്‍ കഴിയില്ലെന്നുമാണ് സര്‍ക്കാര്‍ നിലപാട്. ഇതിനെതിരെയാണ് കര്‍ഷകര്‍ പ്രക്ഷോപം സംഘടിപ്പിക്കുന്നത്.വര്‍ഷങ്ങളായി തങ്ങള്‍ കൃഷിചെയ്യുന്ന ഭൂമിയാണിതെന്ന നിലപാടിലാണ് കര്‍ഷകര്‍.