മലയാള വെള്ളിത്തിരയില്‍ കുറഞ്ഞകാലം കൊണ്ട് സ്വന്തം ഇടം കണ്ടെത്തിയ നടനാണ് മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പ്രിയപുത്രന്‍. ആരാധകര്‍ക്ക് ഏറ്റവും പ്രിയമുള്ളതും ഡിക്യുവിനോട് തന്നെ. നിഷ്‌കളങ്കമായ ചിരിക്കും അഭിനയശേഷിക്കുമപ്പുറം ആരാധകരോടുള്ള ഇടപെടലുകളും താരത്തെ പ്രിയപ്പെട്ടതാകുന്നു.

യുവതലമുറയ്ക്കിടയിലാണ് ദുല്‍ക്കറിന് ഏറ്റവും പ്രിയം. താരപ്പകിട്ടിന്റെ അഹങ്കാരമില്ലാതെ സിംപിളായി ഇടപെടുന്നതാണ് ഡിക്യുവിന്റെ പ്രത്യേകതകളിലൊന്ന്. ദുല്‍ഖര്‍ എത്രയധികം സിംപിളാണെന്ന് തെളിയിക്കുന്ന സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയിയിലെ പ്രധാന ചര്‍ച്ചകളിലൊന്ന്.

ദുല്‍ഖറിന്റെ ഒരു കടുത്ത ആരാധകന്റെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. ഇന്നു തന്റെ പിറന്നാള്‍ ആണെന്നും ദുല്‍ക്കറില്‍ നിന്നൊരു പിറന്നാള്‍ ആശംസ ലഭിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും ആരാധകന്‍ ട്വീറ്റ് ചെയ്തിരുന്നു.

ഉടന്‍ തന്നെ ആരാധകനെ ഞെട്ടിച്ച് ദുല്‍ക്കറിന്റെ മറുപടി എത്തി. ‘ഹാപ്പി ബര്‍ത്‌ഡേ ബഡ്ഡി’ എന്നായിരുന്നു ദുല്‍ഖറിന്റെ റീ ട്വീറ്റ്. ആരാധകര്‍ അത് ഏറ്റെടുത്ത് ആഘോഷിക്കുകയാണ്. ഒപ്പം ദുല്‍ഖറിന്റെ ലാളിത്യവും ആഘോഷമാകുന്നു.