മോഹന്‍ലാലിന്റെ കരിയറിലെ എക്കാലത്തേയും മികച്ച ചിത്രമാണ് സ്ഫടികം. സ്ഫടികത്തിലെ ആടുതോമ എന്ന കഥാപാത്രം മലയാളക്കരയില്‍ അത്ഭുത വിജയമാണ് നേടിയെടുത്തത്. ഏവരുടെയും ആരാധന കഥാപാത്രമായി മാറിയ ആടുതോമ ഭാഷകളുടെ അതിര്‍ത്തിയും കടന്ന് മുന്നേറിയിരുന്നു.
22 വര്‍ഷങ്ങള്‍ക്കിപ്പുറവും സ്ഫടികവും ആടുതോമയും മലയാളികള്‍ക്ക് പ്രീയപ്പെട്ടതു തന്നെ. ഭദ്രന്‍ സംവിധാനം ചെയ്ത ചിത്രം മലയാളത്തിലെ അതുവരെയുള്ള ഏറ്റവും വലിയ ഹിറ്റായിരുന്നു. 1995 ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ രണ്ടാം ഭാഗം പലപ്പോഴും ആലോചനകളിലും ചര്‍ച്ചകളിലും ഇടംപിടിച്ചിരുന്നു.
എന്നാല്‍ ആരാധകരുടെ പ്രതീക്ഷ വീണ്ടും സജീവമാകുകയാണ്. പ്രേക്ഷകരുടെ പ്രതീക്ഷകള്‍ വാനോളമാക്കികൊണ്ട് മോഹന്‍ലാല്‍ ഭദ്രന്‍ കൂട്ടുകെട്ട് വീണ്ടും വരുന്നു. ആടുതോമയായി ലാലേട്ടന്‍ വീണ്ടുമെത്താനുള്ള സാധ്യതകള്‍ തന്നെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
നാല് ചിത്രങ്ങളാണ് ഇതുവരെ മോഹന്‍ലാലിനെ നായകനാക്കി ഭദ്രന്‍ സംവിധാനം ചെയ്തിട്ടുള്ളത്. അതില്‍ മുന്ന് ചിത്രങ്ങളും മെഗാ ഹിറ്റുകളായിരുന്നു. ഭദ്രന്റെ പുതിയ ചിത്രത്തിനായി മോഹന്‍ലാല്‍ ഡേറ്റ് നല്‍കി കഴിഞ്ഞു. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ലെങ്കിലും സ്ഫടികത്തിന്റെ രണ്ടാം ഭാഗത്തിനുള്ള സാധ്യത തന്നെയാണ് ഏവരും കാണുന്നത്. ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷം ആദ്യമോ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് കരുതുന്നത്.
രണ്ടാമൂഴമെന്ന ബ്രഹ്മാണ്ഡ ചിത്രം ആരംഭിക്കുന്നതിന് മുമ്പ് പൂര്‍ത്തിയാക്കാനുള്ള ചിത്രങ്ങളുടെ നിരയിലേക്കാണ് ഭദ്രന്‍ ചിത്രം കടന്നു വന്നിരിക്കുന്നത്. മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ നിര്‍മ്മിച്ച സോഫിയ പോള്‍ ചിത്രം നിര്‍മിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വില്ലന്‍, വെളിപാടിന്റെ പുസ്തകം എന്നീ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയനില്‍ മോഹന്‍ലാല്‍ ജോയിന്‍ ചെയ്യും. അതിന് ശേഷം രണ്‍ജി പണിക്കരുടെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രവും പൂര്‍ത്തിയാക്കും. അതിന് ശേഷമായിരിക്കും ഭദ്രന്‍ ചിത്രത്തിന്റെ ചിത്രീകരണമാരംഭിക്കുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here