രാജേട്ടന് നന്ദി,ഒരു മലയാളം വാക്കു കൂടി അർബൻ ഡിക്ഷ്ണറിയിൽ.”കുമ്മനടി” അർബൻ ഡിക്ഷ്ണറിയിലും ഇടം പിടിച്ചു

ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ പ്രധാനമന്ത്രിയുടെ കൂടെ കൊച്ചി മെട്രോയിൽ യാത്ര ചെയ്തതോടെ മലയാളത്തിന് ലഭിച്ച പുതിയ വാക്കാണ് കുമ്മനടി.ട്രോളുകളിൽ നിന്ന് ട്രോളുകളിലേക്ക്  ഈ വാക്ക് പടർന്നു.കുമ്മനടിയുടെ വിവിധ വേർഷൻസും പ്രചാരത്തിലായി കുമ്മി,കുമ്മനൈസിംഗ് ഇങ്ങനെ പോകുന്നു വാക്കുകളുടെ ചാകര.

ഇപ്പോ‍ഴിതാ ഇംഗ്ലീഷ് അർബൻ ഡിക്ഷ്നറിയിലും കുമ്മനടിയും അനുബന്ധ വാക്കുകളും ഇടം പിടിച്ചിരിക്കുന്നു.കുമ്മനടി എന്ന വാക്കിന് അർബൻ ഡിക്ഷ്ണറി നൽകിയിരിക്കുന്ന അർത്ഥം ഇതാണ്.”The act of travelling without ticket in a public or private transport,attending a party,event or function without being invited” – അതായത് കളളവണ്ടി കയറുക,ക്ഷണിക്കാത്ത ചടങ്ങിന് പോകുക എന്നൊക്കെ പച്ച മലയാളത്തിൽ പറയാം.

കുമ്മനടിയുടെ പ്രയോഗവും അർബൻ ഡിക്ഷ്ണറി നൽകുന്നുണ്ട്.”You are not allowed to “kummanadi” in metro train.” “Why you are always a “kumman”. “He is “kummanady” expert in wedding party.” “We should develop a fool proof system to stop “kummanady” in our transport system.” www.urbandictionary.com എന്ന സൈറ്റിലാണ് കുമ്മനടി സ്ഥാനം പിടിച്ചിരിക്കുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here