ഞാന്‍ ദരിദ്രന്‍ ;ദാരിദ്ര്യരേഖക്ക് താഴെയുള്ള കുടുംബങ്ങളോടുള്ള രാജസ്ഥാന്‍ ബിജെപി സര്‍ക്കാര്‍ നിലപാട് വിവാദമാകുന്നു

ദാരിദ്ര്യരേഖക്ക് താഴെയുള്ള കുടുംബങ്ങളോട് വീടിന്റെ മുന്‍പില്‍ താന്‍ ദരിദ്രനാണെന്ന് എഴുതിവെക്കാന്‍ രാജസ്ഥാന്‍ ബിജെപി സര്‍ക്കാറിന്റെ നിര്‍ദ്ദേശം. സബ്സിഡി നിരക്കില്‍ അരിയും ധാന്യവും വാങ്ങുന്നവര്‍ വീടിന് പുറത്തായി ദരിദ്രരാണ് തങ്ങളെന്ന് എഴുതി വെക്കണമെന്നാണ് ലോക്കല്‍ അതോറിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്.

ഇത്തരത്തില്‍ എഴുതിവെക്കുന്ന ഓരോ വീടിനും 750 രൂപവീതം നല്‍കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. 50000ത്തോളം വീടുകളുടെ മുന്‍പില്‍ സര്‍ക്കാര്‍ ജീവനക്കാരെത്തി, ഇത്തരത്തില്‍ എഴുതിവെച്ചിട്ടുണ്ട്.
രാജസ്ഥാന്‍ ബിജെപി സര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെ വിമര്‍ശനവുമായി നേതാക്കളും ജനങ്ങളും രംഗത്തെത്തി. ദാരിദ്ര രേഖക്ക് താഴെയുളള ജനങ്ങളെ അപമാനിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും ഇത് അവര്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണെന്നും നേതാകേകള്‍ പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News