തൃശൂരില്‍ യുവമോര്‍ച്ചാ നേതാവിന്റെ വീട്ടില്‍നിന്ന് കള്ളനോട്ടടിയന്ത്രവും കള്ളനോട്ടും പിടിച്ചു; പിടിച്ചെടുത്തത് ഒന്നരലക്ഷം രൂപയുടെ കള്ളനോട്ടുകള്‍

തൃശൂര്‍: കൊടുങ്ങല്ലൂര്‍ മതിലകത്തെ യുവമോര്‍ച്ചാ നേതാവിന്റെ വീട്ടില്‍നിന്നും കള്ളനോട്ടടിയന്ത്രവും കള്ളനോട്ടും പിടിച്ചു. ബിജെപി നേതാക്കളും യുവമോര്‍ച്ചാ ശ്രീനാരായണപുരം കിഴക്കന്‍ മേഖലാ ഭാരവാഹികളുമായ ഏരാച്ചേരി രാഗേഷ്, സഹോദരന്‍ രാജേഷ് എന്നിവരുടെ വീട്ടില്‍നിന്നുമാണ് യന്ത്രം പിടിച്ചത്. ഏരാച്ചേരി ഹര്‍ഷന്റെ മക്കളാണ്.

രാജേഷിനെ മാത്രമെ പൊലീസിന് പിടികൂടാനായുള്ളൂ. ഒളിവില്‍ പോയ ഇയാള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്.

ഒന്നരലക്ഷം രൂപയുടെ കള്ളനോട്ടുകളാണ് വീട്ടില്‍നിന്നും പിടിച്ചത്. 2000, 500, 100, 50, 20 രൂപയുടെ കള്ളനോട്ടുകളാണ് ഇവ. പൊലീസ് പരിശോധന തുടരുകയാണ്. നോട്ട് അച്ചടിക്കാനുള്ള മഷിയും പേപ്പറും പിടിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News