കന്നുകാലി കശാപ്പ് നിരോധനം; കേരളീയന്റെ ഭക്ഷണക്രമം നിയന്ത്രിക്കാന്‍ ആരെയും അനുവദിക്കാന്‍ ആവില്ലെന്ന് കോടിയേരി

കേന്ദ്ര സര്‍ക്കാര്‍ കന്നുകാലി വില്‍പ്പനയും കശാപ്പും നിരോധിച്ചതിനെതിരെയുള്ളകേരള ജനതയുടെ പ്രതിഷേധത്തിന്റെ നേര്‍കാഴ്ചയായി സംസ്ഥാനത്ത്എല്‍ ഡിഎഫ് സംഘടിപ്പിച്ച ബഹുജനമാര്‍ച്ച്. കേരളീയന്റെ ഭക്ഷണക്രമം നിയന്ത്രിക്കാന്‍ആര് നോക്കിയാലും അനുവദിക്കാന്‍ ആവില്ലെന്നും കേന്ദ്രം നിരോധനംപിന്‍വലിച്ചില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ പുതിയ നിയമം ഇതുമായിബന്ധപ്പെട്ട് ഉണ്ടാക്കുമെന്നും തിരുവനന്തപുരത്ത് രാജ്ഭവനിലേക്ക് നടന്ന ബഹുജനമാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സി പി ഐ (എം) സംസ്ഥാന സെക്രട്ടറികോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റെ നിരോധനം മൂലംവളം, തുകല്‍ വ്യവസായങ്ങള്‍ തകരാന്‍ പോകുകയാണ്. കൃഷിക്കായികന്നുകാലികളെ വളര്‍ത്തിയ സാധാരണ കര്‍ഷകരും പ്രതിസന്ധിയിലായി. രാജ്യത്ത് കര്‍ഷക ആത്മഹത്യ കൂടി വരുന്ന ഘടത്തില്‍ കേന്ദ്ര ഉത്തരവ്കൂടുതല്‍ ആത്മഹത്യക്ക് വഴിയൊരുക്കുമെന്നും കോടിയേരി പറഞ്ഞു. ജില്ലകളില്‍ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളിലേക്കും മാര്‍ച്ച് നടന്നു. വിവിധസ്ഥലങ്ങളില്‍ നടന്ന ബഹുജനമാര്‍ച്ചില്‍ നേതാക്കള്‍ക്ക് പുറമേ ആയിരങ്ങള്‍പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here