ഹരിസ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ സിബിഐ അന്വേഷണമില്ല; ഹര്‍ജി പോക്‌സോ കോടതി തള്ളി; പെണ്‍കുട്ടിക്കെതിരെ കോടതിയുടെ രൂക്ഷ വിമര്‍ശനം

തിരുവനന്തപുരം: ഹരിസ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടി സമര്‍പ്പിച്ച ഹര്‍ജി തള്ളി. തിരുവനന്തപുരം പോക്‌സോ കോടതിയാണ് ഹര്‍ജി തള്ളിയത്.

പെണ്‍കുട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവും കോടതി നടത്തി. അനാവശ്യ ഹര്‍ജി നല്‍കി സമയം പാഴാക്കരുതെന്ന് കോടതി പെണ്‍കുട്ടിക്ക് മുന്നറിയിപ്പ് നല്‍കി. സിബിഐ അന്വേഷണം പോക്‌സോ കോടതിയുടെ അധികാരപരിധിയില്‍ വരുന്നതല്ലെന്നും കോടതി വ്യക്തമാക്കി.

പൊലീസ് അന്വേഷണത്തില്‍ വിശാസമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പെണ്‍കുട്ടി സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. മൊഴി പൊലീസ് നിര്‍ബന്ധിച്ച് രേഖപ്പെടുത്തുകയായിരുന്നുവെന്നും പെണ്‍കുട്ടി ആരോപിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News