കൊച്ചിക്ക് ഞെട്ടല്‍; മാതാപിതാക്കള്‍ ടിവിക്ക് മുന്നില്‍ മുഴുകി; രണ്ട് വയസുകാരന്‍ മരണത്തിലേക്ക് പിച്ചവച്ചു

കൊച്ചി: നാടിനെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയില്‍ കഴിഞ്ഞ ദിവസം നടന്നത്. മാതാപിതാക്കളുടെ അശ്രദ്ധമൂലം രണ്ടുവയസ്സുളള കുഞ്ഞിന് ദാരുണ അന്ത്യം. പനങ്ങാട് സ്വദേശി ഉമേഷിന്റെ മകന്‍ വീടിന് അടുത്തുള്ള വെള്ളക്കെട്ടില്‍ വീണ് മുങ്ങിമരിക്കുകയായിരുന്നു.

തിങ്കളാഴ്ച വൈകുന്നേരം ആറു മണിക്കായിരുന്നു ദുരന്തം. മാതാപിതാക്കള്‍ക്കൊപ്പം ടിവി കണ്ടുകൊണ്ടിരുന്ന കുട്ടി ഇതിനിടെ കളിക്കാന്‍ വേണ്ടി പുറത്തേക്ക് ഇറങ്ങുകയായിരുന്നു. ഉമേഷിന്റെ മടിയില്‍ നിന്നാണ് കുട്ടി ഇറങ്ങിപ്പോയത്. ടിവിയില്‍ മുഴുകിയിരുന്ന ഉമേഷും ഭാര്യയും ഇത് ശ്രദ്ധിച്ചില്ല. പുറത്തേക്കിറങ്ങിയ കുട്ടി വെള്ളക്കെട്ടില്‍ വീഴുകയായിരുന്നെന്നാണ് കരുതുന്നത്. സമയം കടുന്നുപോയപ്പോഴാണ് മകന്‍ വീടിനുള്ളില്‍ ഇല്ലെന്ന കാര്യം ഉമേഷും ഭാര്യയും തിരിച്ചറിഞ്ഞത്. വീടിന് സമീപം മുഴുവന്‍ ഇവര്‍ തിരഞ്ഞെങ്കിലും കുട്ടിയെ കണ്ടുകിട്ടിയില്ല.

നാട്ടുകാരും ഇവര്‍ക്കൊപ്പം തിരച്ചിലില്‍ പങ്കുചേര്‍ന്നു. ഒടുവില്‍ കുഞ്ഞ് വെള്ളക്കെട്ടില്‍ വീണ് പിടയുന്നത് ഒരാളുടെ ശ്രദ്ധയില്‍ പെട്ടു. ഉടന്‍ തന്നെ കുട്ടിയെ സമീപത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും സമയം വൈകിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News