വാട്‌സ്ആപ്പ് ഉപയോഗിക്കുന്ന പ്രവാസികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത; നിങ്ങള്‍ കാത്തിരുന്ന സംവിധാനം എത്തി

പ്രവാസികള്‍ കാത്തിരുന്ന സംവിധാനവുമായി വാട്‌സ്ആപ്പ്. വാട്‌സ്ആപ്പ് വീഡിയോ, വോയ്‌സ് കോളുകള്‍ യുഎഇയില്‍ പ്രവര്‍ത്തനക്ഷമമായതായി ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വാട്‌സ്ആപ്പ് വീഡിയോ, വോയ്‌സ് കോളുകള്‍ക്ക് യുഎഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നേരത്തെ നിരോധനമുണ്ടായിരുന്നു. എന്നാല്‍ വ്യാഴാഴ്ച രാവിലെ മുതല്‍ ഉപയോക്താക്കളുടെ ഫോണുകളില്‍ വാട്‌സ്ആപ്പ് വീഡിയോ, വോയ്‌സ് കോളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ഖലീജ് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

എത്തിസലാത്ത്, ഡു എന്നീ ടെലികോം കമ്പനികളാണ് നിലവില്‍ യുഎഇയില്‍ ഇന്റര്‍നെറ്റും മൊബൈല്‍ നെറ്റ്‌വര്‍ക്കും നല്‍കുന്നത്. ഇതില്‍ രണ്ടിലും വാട്‌സ്ആപ്പ് കോളിന് കഴിയുന്നുണ്ടെന്നാണ് പ്രവാസികള്‍ പറയുന്നത്.

അതേസമയം, ഇക്കാര്യം സംബന്ധിച്ച് യുഎഇ ടെലികോം അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here