കാമുകിയെ കഴുത്തറുത്തു കൊന്ന 52കാരന്‍ അറസ്റ്റില്‍

ചെന്നൈ: ചെന്നൈയില്‍ കാമുകിയെ കഴുത്തറുത്തു കൊന്ന കേസില്‍ അമ്പത്തിരണ്ടുകാരനായ കാമുകന്‍ അറസ്റ്റില്‍. കെ.കെ നഗര്‍ സ്വദേശിയായ സുകുമാറാണ് പൊലീസിന്റെ പിടിയിലായത്. വിധവയായ വസന്ത(34)യുടെ മൃതദേഹം മഹാബലിപുരത്തെ ഹോട്ടല്‍ മുറിയില്‍ നിന്നാണ് പൊലീസ് കണ്ടെത്തിയത്.

പൊലീസ് പറയുന്നത് ഇങ്ങനെ: കഴിഞ്ഞ ദിവസം മഹാബലിപുരത്ത് എത്തിയ ഇരുവരും ഹോട്ടല്‍ സാഗറില്‍ നാലു മണിക്കൂര്‍ നേരത്തേക്ക് മുറിയെടുത്തു. സമയം കഴിഞ്ഞിട്ടും ഇരുവരെയും കാണാത്തതിനെ തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാര്‍ അന്വേഷിച്ചപ്പോഴാണ് വസന്തയുടെ മൃതദേഹം കണ്ടെത്തിയത്. സുകുമാറിനെ അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

മൃതദേഹത്തിനരികെ നിന്ന് ലഭിച്ച ഫോണില്‍ സുകുമാറിന്റെ നമ്പര്‍ കണ്ടെത്തിയ പൊലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ടവര്‍ ലൊക്കേഷന്‍ കണ്ടെത്തി. തുടര്‍ന്ന് കേളമ്പക്കത്ത് വച്ചാണ് സുകുമാറിനെ പൊലീസ് പിടികൂടിയത്.

ഇരുവരുടെയും പ്രണയം ബന്ധുക്കള്‍ അറിയുകയും കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കുകയും ചെയ്തിരുന്നു. ഇതോടെ വസന്തയെ ഒഴിവാക്കാന്‍ സുകുമാര്‍ ശ്രമിച്ചു. അതിന് കഴിയാതെ വന്നതോടെയാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News