‘ഫസല്‍ വധക്കേസില്‍ സത്യം തെളിയുക തന്നെ ചെയ്യും’; കെ. സുരേന്ദ്രന് ഡിവൈഎസ്പി സദാനന്ദന്റെ മറുപടി

കണ്ണൂര്‍: ‘കുറ്റാന്വേഷണം സത്യാന്വേഷണമാണ്. സത്യം ഒരിക്കല്‍ തെളിയുക തന്നെ ചെയ്യും.’ കണ്ണൂര്‍ പൊലീസ് അസോസിയേഷന്‍ ജില്ലാ സമ്മേളനത്തില്‍ ഫസലെന്ന പേര് പരാമര്‍ശിക്കാതെ ഡിവൈഎസ്പി സദാനന്ദന്‍ പറഞ്ഞത് ഫസല്‍ വധക്കേസിനെക്കുറിച്ചായിരുന്നു.

സത്യം പുറത്ത് വരുമ്പോള്‍ ചില നേതാക്കള്‍ പൊലീസിനെ വ്യക്തിപരമായി അധിക്ഷേപിച്ചു. നിയമപരമായി മറുപടി പറയാന്‍ അവകാശമില്ല. അതുകൊണ്ട് കെട്ടിയിട്ടടിക്കാമെന്ന് പലരും കരുതുകയാണ്. ഞങ്ങള്‍ക്ക് പറയാന്‍ വേദികളില്ല. അതുകൊണ്ടാണ് ഇവിടെ പറയുന്നതെന്നും കെ സുരേന്ദ്രന്റെ ആക്ഷേപത്തിനും അവഹേളനത്തിനും എതിരെ ആഞ്ഞടിച്ച് സദാനന്ദന്‍ പറഞ്ഞു.

‘നീതിന്യായവ്യവസ്ഥയുടെ ആണിക്കല്ലിളക്കുന്ന സംഭവമാണ് ഫസല്‍ കേസ് സത്യം പുറത്ത് വന്നാല്‍ സംഭവിക്കുക. തൂക്കുകയര്‍ പോലും കിട്ടാവുന്നതാണ് കണ്ടെത്തലുകള്‍. കേസന്വേഷണത്തില്‍ വീഴ്ചപറ്റിയാല്‍ മനുഷ്യജീവന്‍ കൊണ്ട് പന്താടുന്ന അവസ്ഥയുണ്ടാവും. മര്‍ദ്ദിച്ച് പറയിപ്പിച്ചു എന്ന് പറയുന്നു. മര്‍ദ്ദനവും ഭീഷണിയുമുണ്ടായില്ലെന്ന് ആ വീഡിയോ കാണുന്നവര്‍ക്കു മനസിലാവും. 4 വധക്കേസില്‍ ഉള്‍പ്പെട്ട ക്രിമിനലിന്റെ വാര്‍ത്താസമ്മേളനം ലൈവ് ടെലക്കാസ്റ്റ് ചെയ്തു. ഇരകളുടെ കണ്ണിലൂടെ നോക്കാതെ ക്രിമിനലുകളുടെ കണ്ണിലൂടെ കാണാന്‍ പരിശീലിപ്പിക്കുന്ന സവിശേഷ സാഹചര്യമാണ് മാധ്യമങ്ങള്‍ സൃഷ്ടിച്ചത്. മാധ്യമ നൈതികത ചോദ്യം ചെയ്യപ്പെടണം.’-സദാനന്ദന്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News