പ്രൊഫൈല്‍ ഫോട്ടോ ഇടാന്‍ ഇനി പേടിക്കേണ്ട; പുതിയ സംവിധാനവുമായി ഫേസ്ബുക്ക്

ഫേസ്ബുക്കില്‍ ഫോട്ടോ അപ്‌ലോഡ് ചെയ്യുക. എല്ലാവര്‍ക്കും നല്ല ഭയമുളള കാര്യം തന്നെയാണ്. ഇനി പക്ഷേ അക്കാര്യത്തില്‍ ഭയം വേണ്ടെന്നാണ് ഫേസ്ബുക്ക് പറയുന്നത്. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സുരക്ഷ നല്‍കുന്ന പുതിയൊരു സംവിധാനത്തിന്്, ഫേസ്ബുക്ക് തുടക്കം കുറിച്ചിരിക്കുന്നു.

പരീക്ഷണാടിസ്ഥാനത്തില്‍ ഇന്ത്യയില്‍ തുടക്കം കുറിച്ച ഫോട്ടോ ഗാര്‍ഡ് സംവിധാനത്തിന് പ്രൊഫൈല്‍ ഫോട്ടോ മറ്റുള്ളവര്‍ ഡൗണ്‍ലോഡ് ചെയ്യുന്നതും ഷെയര്‍ ചെയ്യുന്നതും കൂടാതെ ഫോട്ടോയുടെ സ്‌ക്രീന്‍ഷോട്ട് എടുക്കുന്നതും,തടയാന്‍ സാധിക്കും.

ടാഗ് ഓപ്ഷനുകളിലും കൂടുതല്‍ സുരക്ഷ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു. പ്രൊഫൈല്‍ ഫോട്ടോയ്ക്ക് ചുറ്റും നീല നിറത്തിലുള്ള ചതുരം വരുന്നത്, ഫോട്ടോ ഗാര്‍ഡ് ആക്ടീവ് ആയതിനെയാണ് സൂചിപ്പിക്കുന്നത്.

സ്ത്രീകള്‍ തങ്ങളുടെ ചിത്രം പ്രൊഫൈല്‍ ഫോട്ടോ ആക്കാന്‍ മടിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു സംവിധാനത്തിന് ഫേസബുക്ക് തുടക്കം കുറിച്ചിരിക്കുന്നത്. അധികം വൈകാതെ ലോകത്തിന്‍രെ എല്ലായിടങ്ങളിലും ഈ സൗകര്യം ലഭ്യമാക്കാനാണ് ഫേസ്ബുക്ക് തീരുമാനിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News