‘ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ’ സിനിമയുടെ പുതിയ പോസ്റ്റര്‍ സോഷ്യല്‍മീഡിയയുടെ ചര്‍ച്ചയാവുന്നു. പോസ്റ്റര്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സെര്ട്ടിഫിക്കേഷനോടുള്ള പ്രതിഷേധമായാണ് സോഷ്യല്‍മീഡിയ വിലയിരുത്തുന്നത്. ട്വിറ്റര്‍, ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍മീഡിയയില്‍ പോസ്റ്ററിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായി തുടരുകയാണ്.
A dash of red can spark off a rebellion. ?
Catch #LipstickUnderMyBurkha in cinemas on 21 July! #LipstickRebellionBegins pic.twitter.com/ZXts4ZaEaw— ? Under My Burkha (@LipstickMovie) June 19, 2017
ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖയ്ക്ക് സര്‍ട്ടിഫിക്കറ്റ് നല്കാന് സെന്‍സര്‍ ബോര്‍ഡ് വിസമ്മതിച്ചതോടുകൂടിയാണ് ചിത്രം വാര്‍ത്തകളിലിടം പിടിക്കുന്നത്. ലൈംഗികച്ചുവയുള്ള സംഭാഷണങ്ങളും മോശം രംഗങ്ങളും ചിത്രത്തില്‍ ഉള്‍പ്പെടുത്തിയെന്നും ഒരു പ്രത്യേക മതവിഭാഗത്തെ അധിക്ഷേപിക്കുന്നുവെന്നുമാണ് സെന്‍സര്‍ ബോര്‍ഡിന്റെ വാദം.
തുടര്‍ന്ന് ചിത്രത്തിന്റെ നിര്‍മാതാവ് പ്രകാശ് ഝാ ഫിലിം സര്ട്ടിഫിക്കേഷന് അപ്ലെറ്റ് ടൈബ്ര്യൂണലിനൈ സമീപിച്ചു. ഈ വിധിയില്‍ ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്കി പ്രദര്‍ശനാനുമതി നല്‍കുകയും ചെയ്തു. അലംകൃത ശ്രീവാസ്തവ സംവിധാനം ചെയ്ത ‘ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ’, ആഗ്രഹങ്ങള്‍ ഉള്ളിലടക്കി ജീവിച്ച് ഒരു ഘട്ടത്തില്‍ അതെല്ലാം തിരിച്ചറിയുന്ന നാല് സ്ത്രീകളുടെ കഥയാണ് പറയുന്നത്.
അന്താരാഷ്ട്ര തലത്തില്‍ നിരവധി അംഗീകാരങ്ങള്‍ ചിത്രം നേടിയിട്ടുണ്ട്. കൊങ്കണ സെന്‍ ശര്‍മ, രത്ന പഥക്, സുശാന്ത് സിംഗ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here