‘ഞാനും യുവനടനും പ്രണയത്തില്‍’; വെളിപ്പെടുത്തലുമായി ഹണി റോസ്

യഥാര്‍ത്ഥ പുരുഷന്റെ സൗന്ദര്യം ധീരതയാണെന്ന് നടി ഹണി റോസ്, ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. ആ ധീരനെ നടി കണ്ടെത്തിയെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍. റിമി ടോമി അവതരിപ്പിക്കുന്ന ടോക്ക്‌ഷോയിലാണ് ഹണി താന്‍ പ്രണയത്തിലാണെന്ന കാര്യം വെളിപ്പെടുത്തുന്നത്.

‘ഞാന്‍ ഒരു യുവനടനുമായി പ്രണയത്തിലാണ്.’-ഹണി തന്നെ പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ താരം തയ്യാറായിട്ടില്ല. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചങ്ക്‌സ് സിനിമയുടെ വിശേഷങ്ങളുമായാണ് ഹണി റോസ് പരിപാടിയില്‍ എത്തുന്നത്.

പുറം മോടിയല്ല, എങ്ങനെ പെരുമാറുന്നു എന്നതാണ് പുരുഷലക്ഷണമെന്നും താരം മുന്‍പ് പറഞ്ഞിട്ടുണ്ട്. പുരുഷന്‍ സംസാരിച്ചു തുടങ്ങുമ്പോള്‍ തന്നെ ആ വ്യക്തിയെ മനസിലാക്കാന്‍ കഴിയും. സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുന്ന നട്ടെല്ലുള്ള പുരുഷനാണ് തന്റെ മനസിലെ പുരുഷ യോഗ്യതയെന്നും ഹണി പറഞ്ഞിട്ടുണ്ട്. തന്റെ സങ്കല്‍പ്പത്തിലുള്ള പുരുഷനെ തന്നെയാകും ഹണി കണ്ടെത്തിയതെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം ഹണി തിരികെ എത്തുന്ന ചിത്രം കൂടിയാണ് ഒമര്‍ ലുലുവിന്റെ ‘ചങ്ക്‌സ്’. മെക്കാനിക്കല്‍ എന്‍ജിനിയറിങ് വിദ്യാര്‍ഥികളുടെ കഥയാണ് ഒമര്‍ ചിത്രത്തിലൂടെ പറയുന്നത്. പ്രധാനകഥാപാത്രങ്ങളായ റൊമാരിയോ, യൂദാസ്, ആത്മാറാം, റിയാസ് എന്നീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ബാലു വര്‍ഗീസ്, വിശാഖ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഗണപതി എന്നിവരാണ്. ഇവരുടെ ജീവിതത്തിലേക്ക് ഒരു പെണ്‍കുട്ടി കടന്നുവരുന്നതും പിന്നീടുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like