വയറെരിയുന്നവന്റെ കണ്ണുനീരകറ്റുക; 100ദിനങ്ങള്‍ പിന്നിട്ട് ഡിവൈഎഫ്‌ഐയുടെ ഉച്ചയൂണ് പദ്ധതി

കൊല്ലം: കൊല്ലം ജില്ലാ ആശുപത്രിയില്‍ ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിവന്ന സൗജന്യ ഉച്ചയൂണ് പദ്ധതി സ്‌നേഹസ്പര്‍ശം 100 ദിനങ്ങള്‍ പിന്നിട്ടു. 500 പൊതി ചോറിലാണ് വിതരണം തുടങ്ങിയത്. അത് ഇന്ന് 5000 പേരില്‍ എത്തി നില്‍ക്കുകയാണ്.

ഒരു നേരമെങ്കിലും വയറെരിയുന്നവന്റെ കണ്ണുനീരകറ്റുക എന്ന സന്ദേശം നല്‍കിയാണ് ഡിവൈഎഫ്‌ഐയുടെ കൊല്ലത്തെ പ്രവര്‍ത്തകര്‍ ജില്ലാ ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി സ്‌നേഹസ്പര്‍ശം ഉച്ചയൂണ് പദ്ധതി ആരംഭിച്ചത്. ഇന്നത് 100 ദിനങള്‍ പിന്നിട്ടതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് ഡിവൈഎഫ്‌ഐ. 100ാം ദിനാഘോഷം പൊതിചോറിനോടൊപ്പം പാല്‍ പായസം വിതരണം ചെയ്ത് നോര്‍ക്കാ റൂട്ട്‌സ് വൈസ് ചെയര്‍മാന്‍ കെ.വരദരാജന്‍ ഉത്ഘാടനം ചെയ്തു. സ്‌നേഹസ്പര്‍ശത്തിന് നന്ദിയുണ്ടെന്ന് ആശുപത്രിയിലെത്തിയവര്‍ പറഞ്ഞു.

വിവിധ മേഖലാ കമ്മിറ്റികള്‍ വീടുകളില്‍ നിന്ന് ശേഖരിക്കുന്ന ഭക്ഷണമാണ് വിതരണത്തിന് എത്തിക്കുന്നതെന്നുും ഇനിയുമിത് തുടരുമെന്നും ഡിവൈഎഫ്‌ഐ നേതാക്കള്‍ പറഞ്ഞു.

ആയിരക്കണക്കിനു പേര്‍ക്കുള്ള പൊതികളായതിനാല്‍ തന്നെ പരിസ്ഥിതിക്ക് ദോഷം വരാതെയാണ് വിതരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here