
കാലാവസ്ഥാ വ്യതിയാനത്തെ എന്തുവിലകൊടുത്തും പ്രതിരോധിച്ചേ തീരൂ. അല്ലാത്ത പക്ഷം ലോകത്തെ കാത്തിരിക്കുന്നത് ഭയാനകമായ ദുരന്തങ്ങള്‍. നേച്ച്വര്‍ ക്ലൈമറ്റ് ചേഞ്ച് ജേര്‍ണലില്‍ അമേരിക്കയിലെ ഹവായ് സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞനായ കാലിമോ മോറ പ്രസിദ്ധീകരിച്ച പ്രബന്ധത്തിലാണ് ലോകത്തെ കാത്തിരിക്കുന്നത് മഹാദുരന്തമാണെന്ന് മുന്നറിയിപ്പ് നല്കുന്നത്.
മനുഷ്യ ശരീരത്തിന് പരമാവധി 37ഡിഗ്രി സെല്‍ഷ്യസ് വരെ താപം താങ്ങാനുളള ശേഷിയേ ഉളളൂ. എന്നാല്‍ അന്തരീക്ഷത്തിലെ താപം കുതിച്ചുയരുകയാണ്. കാര്‍ബണ്‍ ബഹിര്‍ഗമനമാണ് പ്രധാനകാരണം. ആഗോളതാപനം സമയബന്ധിതമായി കുറക്കുക എന്നതാണ് ഏക പരിഹാരമാര്‍ഗം.
ഈ ലക്ഷ്യത്തോടെയാണ് പാരിസ് കാലാവസ്ഥാ ഉടമ്പടി തയ്യാറാക്കിയത്. ഉടമ്പടിയില്‍ നിന്ന് അമേരിക്ക പിന്‍മാറിയതോടെ ആസന്നമായ വിനാശത്തിന് മുന്നില്‍ ലോകം പകച്ചുനില്‍ക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here