കശ്മീരില്‍ വീണ്ടും പാക്ക് വെടിവെപ്പ്; രണ്ട് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ നിയന്ത്രണരേഖയില്‍ പാക്കിസ്ഥാന്‍ നടത്തിയ വെടിവെയ്പില്‍ രണ്ട് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു. ഇന്ത്യയുടെ പ്രത്യാക്രമണത്തില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ടു ഭീകരരെ സൈന്യം വധിച്ചു. ഒരാളെ സൈന്യം ജീവനോടെ പിടികൂടിയിട്ടുണ്ട്.
കാശ്മീരിലെ പൂഞ്ച് ജില്ലയിലായിരുന്നു ഏറ്റുമുട്ടല്‍ ഉണ്ടായത്.

അതിര്‍ത്തിയില്‍ പതിവ് പട്രോളിംഗ് നടത്തുകയായിരുന്ന സൈനികര്‍ക്ക് നേര്‍ക്കാണ് പാക്ക് സൈന്യം വെടിയുതിര്‍ത്തത്. ഈ വര്‍ഷം ഇത് മൂന്നാം തവണയാണ് പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News