സര്‍ക്കാറിനെ വിമര്‍ശിക്കുന്നവര്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ഉപയോഗിക്കരുത്; വിചിത്രവാദവുമായി ചന്ദ്രബാബു നായ്ഡു

ഹൈദരാബാദ്: സര്‍ക്കാറിനെ വിമര്‍ശിക്കുന്നവര്‍ സര്‍ക്കാര്‍ തരുന്ന ആനുകൂല്യങ്ങള്‍ ഉപയോഗിക്കരുതെന്ന വാദവുമായി ആന്ധ്രാമുഖ്യമന്ത്രി രംഗത്ത്. പെന്‍ഷന്‍ ആസ്വദിക്കാനും സര്‍ക്കാര്‍ നിര്‍മിച്ച റോഡുകള്‍ ഉപയോഗിക്കാനും മടിയില്ല. അതേസമയം വോട്ട് ചെയ്യാന്‍ പറ്റില്ല. ഇതെങ്ങനെ ശരിയാകുമെന്നവാദവുമായാണ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായ്ഡു രംഗത്തെത്തിയിരിക്കുന്നത്.

സര്‍ക്കാറിനെ ഇഷ്ടമില്ലാത്തവര്‍ സര്‍ക്കാര്‍ സൗകര്യങ്ങളും ഉപയോഗിക്കരുതെന്നാണ് പുതിയ വാദം. അഴിമതിയിലുടെ പണമുണ്ടാക്കാന്‍ തനിക്ക് താല്‍പര്യമില്ലെന്നും ഇത്തരത്തിലുണ്ടാകുന്ന പണം ജനങ്ങള്‍ക്ക് നല്‍കി വോട്ടുനേടുന്നതും ന്യായമല്ലെന്നും കര്‍ണുരില്‍ നടന്ന പാര്‍ട്ടി പരിപാടിയില്‍ നായ്ഡു വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News