ക്ഷയരോഗ ചികിത്സയ്ക്കും ആധാര്‍; കേന്ദ്ര തീരുമാനം വിമര്‍ശിക്കപ്പെടുന്നു; പൊതു ജനാരോഗ്യ മേഖലയെ തകര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമെന്ന് ഡോ. ബി. ഇക്ബാല്‍

പൊതുവിതരണ സംവിധാനം തകര്‍ത്തതുപോലെ പൊതുജനാരോഗ്യ മേഖലയും ദുര്‍ബലമാക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ പുതിയ നീക്കം. കേന്ദ്രസര്‍ക്കാരിന്റെ ക്ഷയരോഗ നിയന്ത്രണ പദ്ധതി പ്രകാരമുള്ള ചികിത്സയും സഹായവും ലഭിക്കാന്‍ ആധാര്‍ നിര്ബന്ധമാക്കിയിരിക്കുന്നു. ആഗസ്ത് 31നകം ആധാര്‍ നമ്പര്‍ ഹാജരാക്കാത്തര്‍ക്ക് ആനുകൂല്യം ലഭിക്കില്ലെന്ന് ആരോഗ്യമന്ത്രാലയം ഉത്തരവിറക്കി.

‘ക്ഷയരോഗികളുടെ എണ്ണം തിട്ടപ്പെടുത്താനാണ് ആധാര്‍ നിര്‍ന്ധമാക്കുന്നതെന്ന വിചിത്രമായ വാദമാണ് കേന്ദ്ര ടിബിവിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. സുനില്‍ ഖര്‍പാഡെ മുന്നോട്ട് വക്കുന്നത്. ക്ഷയരോഗികളുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ ‘നിക്ഷയ്’ എന്ന പേരില്‍ ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്താനും ഇതിനെ ആധാറുമായി കൂട്ടിയോജിപ്പിക്കാനുമാണ് സര്‍ക്കാര്‍ നീക്കം.

‘ക്ഷയരോഗം ഇന്ത്യയില്‍ ശക്തമായി തിരിച്ചുവന്നതായി ലോകാരോഗ്യ സംഘടന വിലയിരുത്തുമ്പോഴാണ് കേന്ദ്രത്തിന്റെ ഈ തീരുമാനം. 2015ലെ കണക്കുപ്രകാരം രാജ്യത്ത് ലക്ഷത്തില്‍ 217 പേര്‍ ക്ഷയരോഗ ബാധിതരാണ്. കൂടുതലും ദരിദ്ര ജനവിഭാഗങ്ങളെയാണ് ക്ഷയരോഗം ബാധിക്കുക.

‘കേന്ദ്രസര്‍ക്കാരിന്റെ ഈ ജനവിരുദ്ധ നീക്കത്തിനെതിരെ അഖിലേന്ത്യ ജനകീയാരോഗ്യ പ്രസ്ഥാനമായ ജനസ്വസ്ഥയ അഭിയാന്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.’ – ഡോ. ഇക്ബാല്‍ ഫെയ്‌സ് ബുക്ക് കുറിപ്പില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News