ലോകത്തിന്റെ ഏത് കോണില്‍ നിന്നും ഇനി ചങ്ങമ്പുഴകൃതികള്‍ ആസ്വദിക്കാം; വെബ് പോര്‍ട്ടല്‍ യഥാര്‍ത്ഥ്യമായി

ഇനിമുതല്‍ ലോകത്തിന്റെ ഏത് കോണില്‍ നിന്നും ചങ്ങമ്പുഴയുടെ കൃതികളും പഠനങ്ങളും ആസ്വദിക്കാം. ചങ്ങമ്പുഴയുടെസമ്പൂര്‍ണ കൃതികള്‍ അടങ്ങിയ വെബ് പോര്‍ട്ടല്‍ യാഥാര്‍ത്ഥ്യമായി. മഹാകവി ചങ്ങമ്പുഴയുടെ കൃതികളും പഠനങ്ങളുംഉള്‍പ്പെടുത്തിയുളള വെബ് പോര്‍ട്ടല്‍ കൊച്ചിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.

സാഹിത്യത്തെ സഹിഷ്ണുതയോടെ കണ്ടിരുന്ന പാരമ്പര്യമായിരുന്നു നമ്മുടേതെന്നും എന്നാല്‍ വര്‍ത്തമാനകാലത്ത് ഇത് സാധ്യമാകുന്നണ്ടോയെന്ന് പരിശോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.ചങ്ങമ്പുഴയുടെ ചെറുമകന്‍ ഡോ.ഹരികുമാറാണ് വെബ് പോര്‍ട്ടലിന് രൂപം നല്‍കിയത്.

മലയാളത്തില്‍ ആദ്യമായാണ് ഒരു എഴുത്തുകാരന്റെ സമ്പൂര്‍ണ കൃതികള്‍ ഇന്റര്‍നെറ്റിലൂടെ സമാഹരിക്കുന്നത്. ചടങ്ങില്‍ സാഹിത്യകാരന്‍ എം കെ സാനു, എംജി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ.ബാബു സെബാസ്റ്റ്യന്‍, ചങ്ങമ്പുഴയുടെ മകള്‍ ലളിത, പി രാജീവ് എന്നിവര്‍ സംബന്ധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here