തിരുവനന്തപുരം: സംസ്ഥാനത്തെ പനി പ്രതിരോധനടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗം ഇന്ന്്. വൈകീട്ട് മൂന്നിന് സെക്രേട്ടറിയറ്റില്‍ മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം. ഇതിനു പുറമെ എല്ലാ ജില്ലകളിലും മന്ത്രിമാരുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച യോഗം ചേരും. മണ്ഡലാടിസ്ഥാനത്തില്‍ എം എല്‍ എ മാരുടെ നേതൃത്വത്തിലും യോഗം ചേരും.
ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് സര്‍വകക്ഷിയോഗം വിളിക്കാന്‍ തീരുമാനിച്ചത്. 27, 28, 29 തീയതികളിലായി വാര്‍ഡ് അടിസ്ഥാനത്തില്‍ ശുചീകരണം സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് പനി പടര്‍ന്ന് പിടിക്കുന്നത് തടയാന്‍ നടപടികളുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ രംഗത്ത്. തിരുവനന്തപുരത്ത് ജനറല്‍ ആശുപത്രിയില്‍ ഐ എം എ യുടെ പുതിയ പനി ക്‌ളിനിക്ക് പ്രവര്‍ത്തനമാരംഭിച്ചു. എല്ലാ ദിവസവും ഉച്ചയ്ക്ക് 2 മുതല്‍ 6 മണിവരെയാണ് ക്‌ളിനിക്കിന്റെ പ്രവര്‍ത്തനം.
പകര്‍ച്ചപനി തടയാനുളള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കോഴിക്കോട് ജില്ലയില്‍ ഊര്‍ജിതമാക്കി. ജനകീയ കൂട്ടായ്മയില്‍ നടക്കുന്ന ശുചീകരണത്തിന് പുറമെ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ഈ മാസം 29 ന് ഡ്രൈ ഡേ ആചരിക്കാനും തീരുമാനം. ആശുപത്രികളില്‍ ഒ പി സമയം കൂട്ടാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.
Get real time update about this post categories directly on your device, subscribe now.