രാഷ്ട്രപതി തിരഞ്ഞെടുപ്പ്; എൻ ഡി എ സ്ഥാനാർത്ഥി രാം നാഥ് കോവിന്ദ് ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും

എൻ ഡി എയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി രാം നാഥ് കോവിന്ദ് ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. ദേശീയ നേതാക്കളും ബി ജെ പി മുഖ്യമന്ത്രിമാരും പത്രികാസമർപ്പണത്തിനെത്തിയേക്കും. പാർലിമെന്ററി കാര്യമന്ത്രി അനന്ത് കുമാർ, സഹമന്ത്രി മുക്താർ അബ്ബാസ് നഖ് വി എന്നിവരാണ് നാമനിർദ്ദേശപത്രിക തയാറാക്കുന്നതിന് മേൽനോട്ടം വഹിച്ചത്.

പത്രികാ സമർപ്പണം ശക്തിപ്രകടന വേദിയാക്കാനാണ് ബിജെപിയുടെ  തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദി, ദേശീയ അധ്യക്ഷൻ അമിത് ഷാ എന്നിവർ പത്രികാ സമർപ്പണത്തിന് ഒപ്പം ഉണ്ടാകുമെന്നാണ് സൂചന. കോവിന്ദിന് പൂർണ വിജയം ഉറപ്പിക്കാനുള്ള വിവിധ കക്ഷി നേതാക്കളുമായുള്ള അവസാന ഘട്ട ചർച്ചകളിലാണ് ബി ജെ പി . 28 നാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here