ഇന്ത്യാ വെസ്റ്റ് ഇന്‍ഡീസ് ആദ്യ പോരാട്ടം ഇന്ന്

ഇന്ത്യാ വെസ്റ്റ് ഇന്‍ഡീസ് ആദ്യ പോരാട്ടം ഇന്ന് പോര്‍ട്ട് ഓഫ് സ്‌പെയിന്‍. മുഖ്യ പരിശീലകനില്ലാതെ കരീബിയന്‍ മണ്ണില്‍ കളിക്കാനെത്തിയിരിക്കുന്ന ഇന്ത്യയില്‍ നിന്നും വിജയത്തില്‍ താഴെയൊന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നില്ല. കുംബ്ലയുടെ രാജിക്കു കാരണക്കാരനെന്ന് പറയപ്പെടുന്ന ക്യാപ്റ്റന്‍ കോലിയിലേക്കാണ് എല്ലാ കണ്ണുകളും.

അഞ്ച് ഏകദിനങ്ങളും രണ്ട് ട്വന്റി-20യുമാണ് കരീബിയന്‍ മണ്ണില്‍ ഇന്ത്യക്ക് കളിക്കേണ്ടി വരിക. ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാക്കിസ്താനോടേറ്റ കനത്ത തോല്‍വിയില്‍ നിന്നും കരകയറണമെങ്കിലും ഇന്ത്യക്കു വിജയം കൂടിയേതീരു.
. ഫൈനലിലെ തോല്‍വിക്ക് ശേഷം ടീമില്‍ മാറ്റങ്ങള്‍ വേണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കണമെന്ന അഭിപ്രായമാണ് ഉയരുന്നത്. ഒരു വര്‍ഷം മുന്‍പ് കുംബ്ലെയുടെ പരിശീലകനെന്ന നിലയിലുളള അരങ്ങേറ്റ മത്സരവും കരീബിയക്കെതിരെയായിരുന്നു. ഇന്ന് വീണ്ടും മത്സരം നടക്കുമ്പോള്‍ പരിശീലകനില്ലാതെയാണ് ഇന്ത്യ എത്തിയിരിക്കുന്നത്. ചാമ്പ്യന്‍സ് ട്രോഫിയില്‍ കളിച്ച ടീമില്‍ വലിയ വ്യത്യസമൊന്നും ഇന്ത്യ വരുത്തിയിട്ടില്ല. രോഹിത് ശര്‍മ്മ ജസ്പ്രീത് ബുംറ എന്നിവരെ മാറ്റി പകരമായി റിഷഭ് പന്ത്, കുല്‍ദീപ് യാദവ് എന്നിവരെ ടീമിലെടുത്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News