
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ ചെമ്പനോടയില്‍ ആത്മഹത്യ ചെയ്ത കര്‍ഷകന്റെ കരം സ്വീകരിച്ചു. ചെമ്പനോട വില്ലേജ് ഓഫീസിലാണ് കരമടച്ചത്. എന്നാല്‍ വില്ലേജ് ഓഫീസിലെ രേഖകള്‍ തിരുത്തിയതായി കണ്ടെത്തി. എന്നാല്‍ കരം അടക്കാനായി ബന്ധുക്കള്‍ ചെന്നപ്പോഴാണ് രേഖകള്‍ തിരുത്തിയതായി കണ്ടെത്തിയത്. തിരുത്തിയ രേഖകളുടെ പകര്‍പ്പ് വേണമെന്ന് ബന്ധുക്കളും കുടുംബവും ആവശ്യപ്പെട്ടു.
വിവരാവകാശപ്രകാരം രേഖാമുലം ആവശ്യപ്പെട്ടാല്‍ രേഖകളുടെ പകര്‍പ്പ് നല്‍കാമെന്ന് വില്ലേജ് ഓഫീസ് അധികൃതര്‍ പ്രതികരിച്ചു. സംഭവത്തില്‍ റവന്യു പ്രിന്‍സിപ്പല്‍ സെക്കട്ടറി നാളെ തെളിവെടുപ്പിന് ചെമ്പനോടയില്‍ എത്തും. ആത്മഹത്യ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താനായി ഡെപ്യൂട്ടി കലക്ടറെ നിയോഗിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here