കുല്‍ഭൂഷണ്‍ യാദവ് കേസ്; പാക്കിസ്താന്‍ പുറത്ത് വിട്ട വീഡിയോ ഇന്ത്യ നിഷേധിച്ചു

ദില്ലി: ചാരപ്രവര്‍ത്തനം നടത്തിയെന്ന് കുല്‍ഭൂഷണ്‍ യാദവ് സമ്മതിച്ചുവെന്ന് ആരോപിച്ച് പാക്കിസ്താന്‍ പുറത്ത് വിട്ട വീഡിയോ ഇന്ത്യ നിഷേധിച്ചു. കുല്‍ഭൂഷണ്‍ ജാദവ് തന്റെ പ്രവര്‍ത്തിയില്‍ പശ്ചാത്തപിച്ച്, പാക്ക് സൈനിക മേധാവിക്ക് ദയാഹര്‍ജി നല്‍കിയെന്ന പാക്ക് അവകാശവാദമാണ് ഇന്ത്യ തള്ളിയത്. അന്തരാഷ്ട്ര കോടതിയെ തെറ്റിധരിപ്പിക്കാനുള്ള പാക്ക് സൈനിക നീക്കം മാത്രമാണിതെന്നും ഇത് അവസാനിപ്പിക്കണമെന്നും ഇന്ത്യ പാക്കിസ്താനെ അറിയിച്ചു.
ചാരവൃത്തിയുടെ പേരില്‍ ഏപ്രില്‍ മാസത്തിലാണ് പാക് സൈനിക കോടതി കുല്‍ഭൂഷണിനെ വധശിക്ഷയ്ക്ക് വിധിച്ചത്. തുടര്‍ന്ന് വിധിക്കെതിരെ ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ വധശിക്ഷ നടപ്പാക്കരുതെന്നാണ് അന്താരാഷ്ട്ര കോടതി പാകിസ്ഥാനോട് നിര്‍ദേശിച്ചത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here