ആകാശക്കൊള്ള ; പ്രവാസികള്‍ യാത്ര റദ്ദാക്കുന്നു

ആകാശക്കൊള്ള ഗള്‍ഫ് നാടുകളിലെ വേനല്‍ അവധിയും റംസാനും മുതലാക്കി വിമാനക്കമ്പനികള്‍ നിരക്ക് കുത്തനെ ഉയര്‍ത്തി. അഞ്ചുമുതല്‍ ആറ് ഇരട്ടിയുടെ വര്‍ദ്ധനവാണ് ടിക്കറ്റ് നിരക്കില്‍ വരുത്തിയിരിക്കുന്നത്. കുവൈറ്റില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ഗള്‍ഫ് എയര്‍ 74,438 രൂപ ഈടാക്കുമ്പോള്‍ എയര്‍
അറേബ്യ ഈടാക്കുന്നത് 81,913 രൂപയാണ്.

സമാനമായ ഉയര്‍ന്ന ടിക്കറ്റ് നിരക്ക് തന്നെയാണ് മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്കുള്ള സര്‍വ്വീസിന് വിമാന കമ്പനികള്‍ ഈടാക്കുന്നത്. റംസാന്‍ പ്രമാണിച്ച് നാട്ടിലേക്ക് തിരിക്കാന്‍ ഇരിക്കുന്ന സാധാരണക്കാരായ പ്രവാസികള്‍ക്കാണ് നിരക്ക് വര്‍ദ്ധന തിരിച്ചടിയായിരിക്കുന്നത്. ഗള്‍ഫ് മേഖലയില്‍ നിന്ന് വിമാനക്കമ്പനികളുടെ അന്യായമായ നിരക്ക് വര്‍ദ്ധനവ് നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗണപതി രാജുവിന് കത്തയച്ചിരുന്നു.

എന്നാല്‍, ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടാന്‍ തയ്യാറായില്ല. ഇതാണ് പ്രവാസികള്‍ക്ക് തിരിച്ചടിയായുള്ള നിരക്ക് വര്‍ദ്ധനവിന് വഴിവെച്ചത്. വേനലവധിക്ക് കുടുംബ സമേതം നാട്ടിലേക്ക് തിരിക്കാന്‍ ഇരുന്ന പല കുടുംബങ്ങെളും യാത്ര റദ്ദാക്കുകയാണ്. ഗള്‍ഫ് നാടുകളില്‍ നിന്ന് കേരളത്തിലേക്ക് നേരിട്ടുള്ള യാത്ര റദ്ദാക്കി ശ്രീലങ്ക വഴി യാത്ര ചെയ്യുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവും ഉണ്ടായിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here