
അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ മുഖം ആലേഖനം ചെയ്തുള്ള സിം സ്യൂട്ടിന് ആഗോള ഡിമാന്റ്. സംഗതി ചൂടപ്പം പോലെ വിറ്റഴിയുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രസിഡണ്ടായ ശേഷം ട്രംപിന്റെ മുഖം വില്‍പ്പനചരക്കാകുന്നത് ഇതാദ്യമല്ല. സോഷ്യല്‍ മീഡിയ കഴിഞ്ഞ ദിവസം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്തത് ട്രംപ് സിംസ്യൂട്ടിനെക്കുറിച്ചായിരുന്നു.
ആരേയും ഞെട്ടിപ്പിക്കുന്ന വിധമാണ് ട്രംപ് സിം സ്യൂട്ടിന്റെ രൂപകല്‍പന. ഒന്ന് കണ്ടാല്‍ ഒന്നുകൂടെ നോക്കിപ്പോകും. ട്രംപ് അമ്പരന്ന് ഞെട്ടിത്തരിച്ച് വായ തുറന്ന രീതിയിലുള്ള സ്വിം സ്യൂട്ടിന് വന്‍ ഡിമാന്റാണിപ്പോള്‍. 49.95 ഡോളര്‍ അതായത് 3229 രൂപയാണ് ഇതിന്റെ വില.
ബിലവഡ് ഷര്‍ട്ട് എന്ന അമേരിക്കന്‍ കമ്പനിയാണ് ട്രംപ് സ്യൂട്ട് പുറത്തിറക്കിയത്. ഇത്തരം കോമാളി പ്രിന്റുകള്‍ വിപണിയിലെത്തിക്കുന്നതില്‍ പേരുകേട്ട കമ്പനിയാണ് ബിലവഡ് ഷര്‍ട്ട്. നേരത്തെ നിറയെ രോമത്തോടുകൂടിയ പുരുഷന്മാരുടെ നെഞ്ച് ആലേഖനം ചെയ്ത സിം സ്യൂട്ടും ഇതേ കമ്പനി നിര്‍മ്മിച്ചിരുന്നു.ഇതിനും വന്‍ഡിമാന്റായിരുന്നു.
`ഷോക്ക്ഡ് ട്രംപ് സിം സ്യൂട്ട് ‘ എന്നാണ് സ്യൂട്ടിന് കമ്പനി പേരിട്ടിരിക്കുന്നത്. `ആരും പുകഴ്ത്തുന്ന ശരീരവടിവ് ‘എന്നാണ് തങ്ങളുടെ വെബ്‌സൈറ്റില്‍ കമ്പനി നല്‍കിയിരിക്കുന്ന പരസ്യവാചകം
തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ 2015 ല്‍ നോര്‍ത്ത് കരോലിനയില്‍ ജനങ്ങളെ അഭിസംബോധനചെയ്യുന്ന സമയത്തെ ഫോട്ടോ ആണ് കമ്പനി സ്‌ക്രീന്‍ പ്രിന്റിംഗിലൂടെ സ്വിം സ്യൂട്ടില്‍ പതിപ്പിച്ചത്. കണ്ണുകള്‍ വിടര്‍ത്തി വായ തുറന്ന് ഞെട്ടിത്തരിച്ചു നില്‍ക്കുന്ന ഫോട്ടോക്ക് ഇന്റര്‍നെറ്റില്‍ വന്‍പ്രചാരമായിരുന്നു അന്ന് ലഭിച്ചിരുന്നത്.
ട്രംപ് സിം സ്യൂട്ടിന്റെ ഫോട്ടോ കമ്പനി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തപ്പോള്‍ നിരവധി കമന്റുകളാണ് വന്നത്. തന്റെ അമ്മയ്ക്ക് ട്രംപിനെ വളരെ ഇഷ്ടമാണെന്നും അവര്‍ പിറന്നാള്‍ സമ്മാനമായി ഈ സ്യൂട്ട് നല്കാമെന്നും ഒരാള്‍ പറഞ്ഞു. ലോകനേതാക്കളുടെ മുഖമുളള സ്യൂട്ട് തയ്യാറാക്കണമെന്ന് നിരവധി ആളുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഏതുകാര്യത്തിലുമെന്ന പോലെ വിമര്‍ശനവുമായും ആളുകള്‍ രംഗത്തെത്തിയിട്ടുണ്ട്.
എന്തായാലും ട്രംപ് ഈ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here