
ദുബൈ: ഖത്തര്‍ പ്രതിസന്ധി പരിഹരിക്കാന്‍ ഊര്‍ജ്ജിത നീക്കം. ഇതിനായി സൗദി അറബിയയും യു എ ഇ യും മുന്നോട്ട് വെച്ച 13 ഉപാധികള്‍ ഖത്തര്‍ ചര്‍ച്ച ചെയ്തു വരികയാണ്. ബ്രദര്‍ ഹുഡ് അടക്കമുള്ള തീവ്രവാദ ഗ്രൂപ്പുകള്‍ക്കുള്ള സഹായം നിറുത്തലാക്കണമെന്നതടക്കമുള്ള ആവശ്യങ്ങളാണ് സൗദിയും യുഎഇയും മുന്നോട്ട് വെച്ചിരിക്കുന്നത്.
പ്രതിലോമ തീവ്രവാദ വിഭാഗങ്ങളെ സഹായിക്കുന്ന അല്‍ജസിറ ടീവീ അടച്ചു പൂട്ടണമെന്നും ആവശ്യമുണ്ട്. മേഖലയില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്ന ഇറാനുമായുള്ള എല്ലാ നയതന്ത്ര ബന്ധവും നിര്‍ത്തണമെന്നും തുര്‍ക്കിയുടെ സൈനീക സാന്നിധ്യം ഒഴിവാക്കണമെന്നും ഉപാധി മുന്നോട്ട് വെയ്ക്കുന്നു. സൗദിയുടെയും യുഎഇ യുടെയും 13 ഉപാധികള്‍ സംബംന്ധിച്ച് ചര്‍ച്ച നടക്കുകയാണെങ്കിലും ഖത്തര്‍ പരസ്യമായി പ്രതികരിച്ചിട്ടില്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here