മണി ഓര്‍മ്മകളില്‍ നിറയുന്നു; മണിമുഴക്കത്തിന് യാത്രാമൊഴിയുമായി ഒരു ഹ്രസ്വ ചിത്രം

മലയാളത്തിന്റെ പ്രിയ കലാകാരന്‍ കലാഭവന്‍ മണിയുടെ സ്മരണകള്‍ക്കു മുന്‍പില്‍ പ്രണാമം അര്‍പ്പിച്ചാണ് ഒരു യാത്രാമൊഴി എന്ന പേരിലെ ഹ്രസ്വ ചിത്രം. ആന്‍ലിന്‍ ബാബുവിന്റെ നേതൃത്വത്തിലുള്ള ചാലക്കുടിയിലെ തന്നെ കുറചു യുവാക്കള്‍ ചേര്‍ന്നാണ് ഒരു യാത്രാമൊഴി ഒരുക്കിയിരിക്കുന്നത്.

ആദ്യ പ്രദര്‍ശന ഉദ്ഘാടനം ജൂണ്‍ 23 വെള്ളിയാഴ്ച വൈകിട്ട് 5.00 ന് ചാലക്കുടിവ്യാപാര ഭവന്‍ എ സി ഹാളില്‍ സിനിമ സംവിധായകന്‍ സുന്ദര്‍ദാസ് നിര്‍വ്വഹിക്കും. നഗരസഭ വൈസ് ചെയര്‍മാന്‍ വില്‍സന്‍ പാനാട്ടുപറമ്പില്‍, സെന്റ് ജെയിംസ് ആശുപത്രി ഡയറക്ടര്‍ ഫാദര്‍ വര്‍ഗീസ് പാത്താടന്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാദര്‍. ലിജോ കോങ്കോത്ത്, മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് ജോയ് മുത്തേടന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here