രജനീകാന്തിന്റെ മകള്‍ക്കും വിവാഹമോചനം

വിവാഹമോചനത്തിനായി രജനീകാന്തിന്റെ മകള്‍ സൗന്ദര്യയും ഭര്‍ത്താവ് അശ്വിന്‍ രാം കുമാറും ചെന്നൈ കുടുംബ കോടതിയില്‍ നേരിട്ട് ഹാജരായി. 2010ലാണ് ഇരുവരും വിവാഹിതരായത്. ഇരുവര്‍ക്കും ഒരു കുഞ്ഞുണ്ട്.

ഉഭയസമ്മതപ്രകാരമാണ് വിവാഹ മോചനം. ഇരുവരും ചര്‍ച്ച ചെയ്ത് തീരുമാനമായതിനു ശേഷം സംയുക്ത കരാര്‍ സമര്‍പ്പിക്കാനാണ് കുടുംബ കോടതിയുടെ നിര്‍ദേശം. കരാര്‍ പരിഗണിച്ച് കോടതി വിവാഹമോചനം അനുവദിക്കും.

ജീവനാംശം,കുഞ്ഞിനെ സംരക്ഷിക്കാനും കാണാനുമുളള അവകാശം തുടങ്ങിയ കാര്യങ്ങള്‍ കരാറിലുണ്ടാകണമെന്ന് കോടതി നിര്‍ദേശിച്ചു. കഴിഞ്ഞ വര്‍ഷമാണ് ഇരുവരും പിരിയാന്‍ തീരുമാനിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News