കേരളം സ്വപ്‌നനേട്ടത്തില്‍; തിരുവനന്തപുരം ‘സ്മാര്‍ട് സിറ്റി’ പട്ടികയില്‍

കേന്ദ്ര നഗരവികസന മന്ത്രാലയത്തിന്റെ സ്മാര്‍ട് സിറ്റി പദ്ധതിക്കായി 2016 ജൂലൈ മാസത്തിലാണ് തിരുവനന്തപുരം നഗരസഭ പ്രയത്‌നം ആരംഭിച്ചത്. രണ്ട് ഘട്ടങ്ങളിലായി നടന്ന മത്സരത്തിനൊടുവിലാണ് തിരുവനന്തപുരം നഗരസഭ ഒന്നാമതായത്. രാജ്യത്തെ 50 നഗരങ്ങളുമായാണ് തിരുവനന്തപുരം മത്സരിച്ചത്.
നേട്ടത്തില്‍ സന്തോഷം പ്രകടിപ്പിച്ച മേയര്‍ വി.കെ പ്രശാന്ത് പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് വ്യക്തമാക്കി. 1538 കോടി രൂപയുടെ പദ്ധതിയാണ് തിരുവനന്തപുരം നഗരസഭ പദ്ധതിക്കായി സമര്‍പ്പിച്ചത്. സ്മാര്‍ട് സിറ്റിയില്‍ ഉള്‍പ്പെട്ടതോടെ കേന്ദ്രത്തിന്റെ 500 കോടി രൂപയാണ് പദ്ധതിക്കായി ലഭിക്കുക. ഇതോടൊപ്പം സംസ്ഥാന സര്‍ക്കാരിന്റെ 450 കോടിയും നഗരസഭയുടെ 50 കോടിയും സ്വകാര്യ സംരംഭകരില്‍ നിന്നുള്ള 538 കോടിയും ഉപ്പെടുന്നതാണ് പദ്ധതി.

തിരുവനന്തപുരം നഗരത്തിന്റ ഹൃദയ മേഖലയുടെ വികസനമാണ് പദ്ധതിയിലെ പ്രധാന അജണ്ട. 100 വാര്‍ഡുകളെ ബന്ധിപ്പിച്ചാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കുക. പദ്ധതി പൂത്തിയാകുമ്പോള്‍ തിരുവനന്തപുരം നഗരത്തിന് ലഭിക്കുക സ്മാര്‍ട് ബസ് സ്റ്റോപ്പുകള്‍, പദ്മനാഭസ്വാമി ക്ഷേത്രത്തിന് സമീപത്തെ ഗ്രാമങ്ങള്‍, പൈതൃക മേഖല, പുത്തരികണ്ടം എന്നിവയുടെ വികസനം കൂടിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News